മനോരമ ഒാൺലൈൻ ഡിജിറ്റല്‍ ചേഞ്ച് മേക്കര്‍ 2023 വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

Mail This Article
കൊച്ചി ∙ സമൂഹത്തില്‍ അർഥവത്തായ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ആശയങ്ങൾ തേടി മനോരമ ഒാൺലൈൻ നടത്തിയ ‘ഡിജിറ്റല്‍ ചേഞ്ച് മേക്കര്‍ 2023’ മൽസരത്തിലെ വിജയികൾക്ക് ടെക്സ്പെക്റ്റേഷന്‍സ് ഡിജിറ്റൽ ഉച്ചകോടി വേദിയിൽ മനോരമ ഒാൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സമ്മാനത്തുകയുടെ ചെക്ക് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് നൽകി.

ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 30,000 രൂപയും രണ്ടാം സമ്മാനമായി 20,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിച്ചു. ഫൈനലില്‍ എത്തിയ മറ്റുള്ളവര്‍ക്കെല്ലാം 2000 രൂപയുടെ പ്രോത്സാഹന സമ്മാനവും നൽകി. മനോരമ ഒാൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ ചേഞ്ച് മേക്കര്‍ 2023 പുരസ്കാരം ഏര്‍പ്പെടുത്തിയത്.

യൂട്ടിലിറ്റി സേവനങ്ങള്‍, എജ്യുക്കേഷന്‍ ടെക്നോളജി, മീഡിയ, വിനോദം എന്നിങ്ങനെ നാലു വിഭാഗങ്ങളിലെ ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയോ മാറ്റിമറിക്കുകയോ ചെയ്യുന്ന നൂതന ആശയങ്ങൾ തേടിയുള്ള മൽസരത്തിന്റെ പ്രാഥമിക റൗണ്ടിലെത്തിയ 30 ടീമുകൾ പ്രിലിമിനറി റൗണ്ടിൽ വിദഗ്ധ സമിതിയുടെ മുൻപിൽ ആശയങ്ങൾ പങ്കുവച്ചു. അതിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 21 ടീമുകളാണ് ഗ്രാൻഡ് ഫിനാലേയിൽ മൽസരിച്ചത്. ഗ്രാൻഡ് ഫിനാലേയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് ഫാക്കൽറ്റി അംഗങ്ങളായ പ്രഫ. ജോഷി ജോസഫ്, പ്രഫ. അഞ്ജനാ എ. കരുമതിൽ, കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ഫിനാൻസ് ഹെഡും െഎഎസ്ഡിസി ഡയറക്ടർ ഫോർ കേരള ഗ്രോത്ത് പ്രോജക്ട്സുമായ വേണുഗോപാൽ വി. മേനോൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

കാറ്റഗറി 1 (13 – 17 വയസ്സ് വരെ) വിഭാഗത്തിൽ എൻ. അനുഷക് റാം (കോഴിക്കോട് സികെഎം എച്ച്എസ്എസ്) ഒന്നാം സ്ഥാനവും എച്ച്.എ. അഭിനവ് കൃഷ്ണ (ഭാരതീയ വിദ്യാഭവൻ വട്ടിയൂർക്കാവ്, തിരുവനന്തപുരം) രണ്ടാം സ്ഥാനവും അഭിഷാദ് ബിനു (ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി, തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി. മെർലിൻ മേരി സാബു (സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ) പ്രത്യേക ജൂറി പരാമർശത്തിന് അർഹയായി.

കാറ്റഗറി 2 (18 – 22 വയസ്സ് വരെ) വിഭാഗത്തിൽ മെറീന മരിയ സാബു (സെന്റ് ജോസഫ്സ് കോളജ് ഫോർ വുമൺ, ആലപ്പുഴ) ഒന്നാം സ്ഥാനവും സി. നമൃത (ടികെഎം കോളജ് ഒാഫ് എൻജിനീയറിങ്, കൊല്ലം) രണ്ടാം സ്ഥാനവും അഭയ് ദാസ് (അമൃത വിശ്വപീഠം കൊല്ലം) മൂന്നാം സ്ഥാനവും നേടി. എസ്. ജെ. അനന്തു (മാർ ബസേലിയസ് കോളജ് ഒാഫ് എൻജിനീയറിങ്, തിരുവനന്തപുരം) പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.

കാറ്റഗറി 3 (23 – 26 വയസ്സ് വരെ) വിഭാഗത്തിൽ ജി. അഖിലേഷ് (കോളജ് ഒാഫ് എൻജിനീയറിങ്, മൂന്നാർ) ഒന്നാം സ്ഥാനവും മരിയ സി. ജോർജ് (നിർമല കോളജ് ഒാഫ് ഫാർമസി, മൂവാറ്റുപുഴ) രണ്ടാം സ്ഥാനവും കിരൺ എസ്. അജിത് (ഗവ. ഡെന്റൽ കോളജ്, തൃശൂർ) മൂന്നാം സ്ഥാനവും നേടി. അഭിരാം പ്രിയൻ എസ്.എസ്. (ഇഗ്നോ, തിരുവനന്തപുരം) പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.

മനോരമ ഒാൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ ചേഞ്ച് മേക്കര്‍ 2023 പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യൂട്ടിലിറ്റി സേവനങ്ങള്‍, എജ്യുക്കേഷന്‍ ടെക്നോളജി, മീഡിയ, വിനോദം എന്നിങ്ങനെ നാലു വിഭാഗങ്ങളിലെ ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയോ മാറ്റിമറിക്കുകയോ ചെയ്യുന്ന നൂതന ആശയങ്ങൾ തേടിയുള്ള മൽസരത്തിന്റെ പ്രാഥമിക റൗണ്ടിലെത്തിയ 30 ടീമുകൾ പ്രിലിമിനറി റൗണ്ടിൽ വിദഗ്ധ സമിതിയുടെ മുൻപിൽ ആശയങ്ങൾ പങ്കുവച്ചു. അതിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 21 ടീമുകളാണ് ഗ്രാൻഡ് ഫിനാലേയിൽ മൽസരിച്ചത്. ഗ്രാൻഡ് ഫിനാലേയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് ഫാക്കൽറ്റി അംഗങ്ങളായ പ്രഫ. ജോഷി ജോസഫ്, പ്രഫ. അഞ്ജനാ എ. കരുമതിൽ, കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ഫിനാൻസ് ഹെഡും െഎഎസ്ഡിസി ഡയറക്ടർ ഫോർ കേരള ഗ്രോത്ത് പ്രോജക്ട്സുമായ വേണുഗോപാൽ വി. മേനോൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 30,000 രൂപയും രണ്ടാം സമ്മാനമായി 20,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. ഫൈനലില്‍ എത്തിയ മറ്റുള്ളവര്‍ക്കെല്ലാം 2000 രൂപയുടെ പ്രോത്സാഹന സമ്മാനവും നല്‍കും. ഡിജിറ്റല്‍ ചേഞ്ച്മേക്കര്‍ 2023 മത്സരവിജയികള്‍ക്ക് ടെക്സ്പെക്റ്റേഷന്‍സ് ടൈറ്റില്‍ പാര്‍ട്ട്ണര്‍ നല്‍കുന്ന അക്കാദമിക് സ്കോളര്‍ഷിപ്പും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ഒാൺലൈൻ വിദ്യാഭ്യാസ മേഖലയിലെ മുൻനിരക്കാരായ ജെയിൻ ഒാൺലൈനുമായി സഹകരിച്ചാണ് ഡിജിറ്റല്‍ ചേഞ്ച് മേക്കര്‍ 2023 പുരസ്കാരം സംഘടിപ്പിച്ചത്.
പ്രോജക്ട് വിശദവിവരങ്ങൾ
കാറ്റഗറി 1 (13 – 17 വയസ്സ് വരെ
ഒന്നാം സമ്മാനം – എൻ. അനുഷക് റാം – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസ്ഡ് വൈൽഡ് അനിമൽ ഡിറ്റക്‌ഷൻ സിസ്റ്റം
രണ്ടാം സമ്മാനം – എച്ച്.എ. അഭിനവ് കൃഷ്ണ – കംപ്യൂട്ടേഷനൽ വിഷൻ ബേസ്ഡ് മൊബൈൽ ആപ് ഫോർ ഏർലി ഡിറ്റക്‌ഷൻ ആൻഡ് പ്രിവൻഷൻ ഒാഫ് മെലീറ്റസ് ഡയബറ്റീസ്

മൂന്നാം സമ്മാനം – അഭിഷാദ് ബിനു – വോട്ടാനെറ്റ് : ദ് സെർവർ ബേസ്ഡ് വോട്ടിങ് ആപ്
പ്രത്യേക ജൂറി പരാമർശം – മെർലിൻ മേരി സാബു – ആൻ ഇൻഫോമേറ്ററി റോഡ് സേഫ്റ്റി അലർട്ട്
കാറ്റഗറി 2 (18 – 22 വയസ്സ് വരെ)
ഒന്നാം സമ്മാനം – മെറീന മരിയ സാബു – പ്രൊഡക്‌ഷൻ ഒാഫ് ഇക്കോ ഫ്രണ്ട്‌ലി പേപ്പർ ഫ്രം വാട്ടർ ഹയാസിന്ത് ആൻഡ് യൂസ് ഒാഫ് വാട്ടർ ഹയാസിന്ത് ഇൻസ്റ്റഡ് ഒാഫ് തെർമോക്കോൾ
രണ്ടാം സമ്മാനം – സി. നമൃത – സിസ്റ്റാസേഫ്

മൂന്നാം സമ്മാനം – അഭയ് ദാസ് – അമൃത സോളർ ഇവി റീചാർജ് സ്റ്റേഷൻ
പ്രത്യേക ജൂറി പരാമർശം – എസ്. ജെ. അനന്തു – ഹൈഡ്രോപ്റ്റിമൈസർ
കാറ്റഗറി 3 (23 – 26 വയസ്സ് വരെ)
ഒന്നാം സമ്മാനം – ജി. അഖിലേഷ് – കംപ്യൂട്ടർ സ്റ്റിമുലേഷൻ സ്റ്റഡി ഒാഫ് മാത്തമാറ്റിക്കൽ ഒപ്റ്റിമൈസേഷൻ ഒാഫ് ഹൈപ്പർ പാരാമീറ്റേഴ്സ്
രണ്ടാം സമ്മാനം – മരിയ സി. ജോർജ് – മെഡ് ഒാൺ വീൽസ്

മൂന്നാം സമ്മാനം – കിരൺ എസ്. അജിത് – ഫീൽ അറ്റ് ഹോം
പ്രത്യേക ജൂറി പരാമർശം – അഭിരാം പ്രിയൻ എസ്.എസ് – കെഎസ്ആർടിസി പാഷൻ ആൻഡ് കംപാഷൻ വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
Content Summary : Manorama Online Digital Change Makers 2023 - Winners List