ADVERTISEMENT

2024 മേയ് 30ന് രാജഗിരി സ്‌കൂള്‍ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി (RSET) ആദ്യത്തെ ഓട്ടോണമസ് ബി.ടെക് ബാച്ച് 78.27 എന്ന വിജയശതമാനം കരസ്ഥമാക്കി അതിന്റെ ചരിത്രത്തില്‍ മറ്റൊരു നാഴികകല്ലുകൂടെ പിന്നിട്ടു. 2001ല്‍ കോളേജ് സ്ഥാപിതമായതിന് ശേഷമുള്ള 20-ാമത് ബി.ടെക് ബാച്ചും 14-ാമത് എം.ടെക് ബാച്ചുമാണിത്. 

rajagiri-school-of-engineering-two

രാജഗിരി സ്‌കൂള്‍ ഓഫ് എൻജിനീയറിങ്  ആൻഡ് ടെക്‌നോളജിയുടെ അടിസ്ഥാന ശില എന്നത് അക്കാദമിക് മികവാണ്. അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടർ സയന്‍സ് ആൻഡ്എൻജിനീയറിങ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എൻജിനീയറിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് ഡാറ്റാ സയന്‍സസ്, ക്യംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് എന്നി കോഴ്‌സുകളാണ് രാജഗിരി വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. തിയറിയും പ്രാക്ടിക്കലും സമന്വയിപ്പിച്ച ഓരോ കോഴ്‌സും വിവിധ മേഖലകളുടെ ആവശ്യമനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കാന്‍ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. 

rajagiri-school-of-engineering-three

നൂതന സാങ്കേതിക വിദ്യകളോടുകൂടിയ അത്യാധുനിക ലബോറട്ടറികള്‍, വിശാലവും മികവുറ്റതുമായ ലൈബ്രറി, അത്യാധുനിക കംപ്യൂട്ടർ സെന്റര്‍, ഇൻഡസ്ട്രിയുടെ സഹായത്തോടുകൂടിയുള്ള ലാബുകൾ തുടങ്ങിയ വിട്ടുവീഴ്ചകളില്ലാത്ത ക്യാംപസ് സൗകര്യങ്ങള്‍ വിദ്യാർഥികളെ മുന്നോട്ടുള്ള പാതയില്‍ കൈപിടിച്ചുനടത്തുന്നു. 

rajagiri-school-of-engineering-four

എയര്‍പോര്‍ട്ട്-സീപോര്‍ട്ട് റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന രാജഗിരി വാലി ക്യാംപസ്,  കേരളത്തിന്റെ ഇന്‍ഡസ്ട്രിയല്‍ കേന്ദ്രത്തോട് ചേര്‍ന്ന് കിടക്കുന്നു എന്നതും വലിയ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ, ഇന്‍ഫോപാര്‍ക്കും, വളര്‍ന്നുവരുന്ന സ്മാര്‍ട്ട് സിറ്റിയും വ്യവസായ മേഖലയും വിദ്യാര്‍ത്ഥികളെ അവരുടെ മേഖലയില്‍ മികച്ച പരിശീലനം ലഭ്യമാക്കുന്നതിന് സഹായിക്കുന്നു.  

rajagiri-school-of-engineering-five

അക്കാദമിക്ക് രംഗത്തിന് അപ്പുറം, രാജഗിരി വിദ്യാർഥികള്‍ക്ക് സമഗ്രവും വ്യക്തിത്വപരവുമായ വികാസം വാഗ്ദാനം ചെയ്യുന്നു. കോളേജ് ജീവിതത്തിന്റെ മുഴുവന്‍ ആസ്വാദനവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും വിദ്യാർഥികള്‍ക്കായി ഒരുക്കുന്ന നിരവധിയായ കള്‍ച്ചറല്‍, ടെക്‌നിക്കല്‍, സ്‌പോര്‍ട്ട്‌സ് പരിപാടികള്‍ വേറിട്ടുനില്‍ക്കുന്നവയാണ്. കൂടാതെ, IEEE മുതല്‍ സംരംഭക ക്ലബ്ബുകള്‍ വരെയുള്ള സ്റ്റുഡന്റ് ക്ലബ്ബുകളും സൊസൈറ്റികളും വിദ്യാർഥികള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ പിന്തുടരുന്നതിനും നേതൃത്വപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും ധാരാളം അവസരങ്ങള്‍ നല്‍കുന്നു.

rajagiri-school-of-engineering-six

ഇന്റേൺഷിപ്പിനായി വിദ്യാർഥികൾക്ക്  വിദേശത്തുള്ള യൂണിവേഴ്സിറ്റികളിലും കമ്പനികളിലും പോകാനുള്ള സൗകര്യം രാജഗിരി ഒരുക്കുന്നു. എൻജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷം വിദേശത്ത് സ്കോളർഷിപ്പോട് കൂടിയ ഉപരിപഠനത്തിനും ഇന്ത്യക്ക് അകത്തും പുറത്തും ജോലി ലഭ്യമാക്കുന്നതിനും രാജഗിരി എൻജിനീയറിങ് കോളേജ് വിദ്യാർഥികളെ സഹായിക്കുന്നു.

rajagiri-school-of-engineering-seven

രാജഗിരി എൻജിനീയറിങ് കോളേജ് കേരളത്തിന് അകത്തും പുറത്തുമുള്ള വ്യവസായ സംരംഭങ്ങളുമായി സഹകരിച്ച് വിദ്യാർഥികൾക്ക് കാലാനുസൃതമായ സാങ്കേതികവിദ്യ കൈവരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. 

വിദേശത്തുള്ള യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് ഇന്റർനാഷണൽ എൻജിനീയറിങ് പ്രോഗ്രാം ചുരുങ്ങിയ ചെലവിൽ കൈവരിക്കുന്നതിന് രാജഗിരി വിദ്യാർഥികളെ സഹായിക്കുന്നു. ഫ്ലിന്റേഴ്‌സ് യൂണിവേഴ്സിറ്റി ഓസ്ട്രേലിയ, RMIT യൂണിവേഴ്സിറ്റി ഓസ്ട്രേലിയായുടെ വിയറ്റ്നാം ക്യാംപസിൽ ട്വിന്നിങ് പ്രോഗ്രാമിനുള്ള ക്രമീകരണങ്ങളും കൂടാതെ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എന്ന കോഴ്‌സിൽ വിദേശ ഡിഗ്രി കൈവരിക്കുന്നതിനുള്ള ക്രമീകരണങ്ങളും രാജഗിരി എൻജിനീയറിങ് കോളേജ്  വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നു.

rajagiri-school-of-engineering-eight

ഒരു വിദ്യാർഥിക്ക് തന്റെ ഉപരിപഠനത്തിനായി ശരിയായ എൻജിനീയറിങ് കോളേജ് തിരഞ്ഞെടുക്കുക എന്നത് ഒരു സുപ്രധാന തീരുമാനമാണ്. അതുകൊണ്ടുതന്നെ രാജഗിരി സ്‌കൂള്‍ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, വിദ്യാര്‍ത്ഥികള്‍ക്ക് പരിവര്‍ത്തനാത്മക വിദ്യാഭ്യാസ അനുഭവം വാഗ്ദാനം ചെയ്യുന്ന മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായി വേറിട്ടുനില്‍ക്കുന്നു. അക്കാദമിക് മികവിനോടുള്ള പ്രതിബദ്ധത, അത്യാധുനിക സൗകര്യങ്ങള്‍, മികച്ച വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുന്ന ക്യാംപസ് അന്തരീക്ഷം എന്നിവയിലൂടെ അടുത്ത തലമുറയിലെ എൻജിനീയർരെയും ഗവേഷകരെയും വാര്‍ത്തെടുക്കാന്‍ രാജഗിരി സുസജ്ജമാണ്.

വിശദവിവരങ്ങൾക്ക്
സന്ദർശിക്കുക - www.rajagiritech.ac.in
വിളിക്കുക – 0484 2660777, 9446930991
ഇ – മെയിൽ – admissions@rajagiritech.edu.in

English Summary:

Rajagiri Offers Global Opportunities for Engineering Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com