ADVERTISEMENT

കോട്ടയം∙ നീറ്റ്-യുജി പരീക്ഷ നടത്തിപ്പിൽ ദേശീയ പരീക്ഷാ ഏജൻസിക്കു(എൻടിഎ) സംഭവിച്ച പിഴവുകൾ അക്കമിട്ടു പറഞ്ഞ സുപ്രീം കോടതി ഇനി കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പഠിച്ച വിദ്യാർഥികളുടെയും അവർക്കായി ധനവും ആരോഗ്യവും നഷ്ടപ്പെടുത്തി കൂടെ നിന്ന രക്ഷിതാക്കളുടെയും ആശങ്കകളുടെ കൂടി ശബ്ദമായിരിക്കുകയാണ് കോടതി.  ഇതേക്കുറിച്ച് വിദ്യാർഥികളും അധ്യാപകരും പ്രതികരിക്കുന്നു.

g-s-devika-neet
ജി.എസ്.ദേവിക

നീറ്റ് പരീക്ഷയ്ക്ക് എല്ലാ തരത്തിലുമുള്ള ചോദ്യം വേണം. നിരീക്ഷകരായ അധ്യാപകർക്ക് നല്ല പരിശീലനം നൽകണം. പരീക്ഷ ഓഫ് ലൈനായിത്തന്നെ നടത്തണം. ജെഇഇ മെയിൻ പോലെ പല ദിവസങ്ങളിൽ നടത്തുമ്പോൾ ശരിയായ റാങ്ക് കിട്ടണമെന്നില്ല.  2 തവണയായി പരീക്ഷ നടത്താം. എൻസിഇആർടി ടെസ്റ്റ് ബുക്ക് അടിസ്ഥാനമാക്കി  ആയിരിക്കണം ചോദ്യങ്ങൾ. തീർത്തും എളുപ്പമാകരുത്. നിലവാരമുള്ള ചോദ്യങ്ങൾ  വേണം. എഐഐഎംഎസിനു പ്രത്യേകം പരീക്ഷ നടത്തണം
ജി.എസ്.ദേവിക, ഓൾ ഇന്ത്യ റാങ്ക്– 230, മാർക്ക് 710

ayan-mohammed-farook-neet
അയാൻ മുഹമ്മദ് ഫറൂക്ക്

ചോദ്യങ്ങൾ നിലവാരമുള്ളതാകണം. ഫേസ് വൺ, ഫേസ് ടു എന്നിങ്ങനെ പരീക്ഷ നടത്തുന്നതാണ് നല്ലത്. ഓഫ് ലൈനായി നടത്തുന്നതാണ് കൂടുതൽ നല്ലത്. ഓഫ് ലൈനാണെങ്കിൽ ഒറ്റ ദിവസമായി നടത്തണം.
അയാൻ മുഹമ്മദ് ഫറൂക്ക്, ഓൾ ഇന്ത്യ റാങ്ക് –655, മാർക്ക് –710

e-jithya-das-neet
ഇ.കെ.ജിത്യാ ദാസ്

നടത്തിപ്പിലെ പിഴവ് മികച്ച വിദ്യാർഥികളെയും അല്ലാത്തവരെയും ഒരുപോലെ ബാധിച്ചു. പരീക്ഷ രണ്ടു ഘട്ടമായി നടത്തണം. ഒരു ദിവസപ്പരീക്ഷ കുട്ടികൾക്ക് കൂടുതൽ മാനസിക സംഘർഷം ഉണ്ടാക്കുന്നു.
ഇ.കെ.ജിത്യാ ദാസ്, പ്ലസ് ടു വിദ്യാർഥിനി

നീറ്റ് പരീക്ഷ കുറച്ചു കൂടി കർശനവും സുഘടിതവുമാക്കണം. ഓരോ സംസ്ഥാനത്തിനും പ്രത്യേകം പരീക്ഷ നടത്തണം. ചോദ്യക്കടലാസിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല. 
ആൻസിയ ഫെബിൻ, വടകര

ansizya-febin-neet
ആൻസിയ ഫെബിൻ
norah-b-paliyath-neet
നോറാ ബി.പലേയത്ത്



സിലബസ് വ്യക്തമായിരിക്കണം. ഒഴിവാക്കിയ പാഠഭാഗങ്ങൾ ചോദിക്കരുത്. ചോദ്യങ്ങളുടെ കാഠിന്യം കൂട്ടുന്നത് നല്ലതാണ്.എല്ലാ രീതിയിലുമുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തണം.
നോറാ ബി.പലേയത്ത്, ഓൾ ഇന്ത്യ റാങ്ക് –1047, മാർക്ക്– 700

k-b-govind-neet
കെ.ബി. ഗോവിന്ദ്

ചോദ്യങ്ങളുടെ നിലവാരം കൂട്ടണം, പരീക്ഷയുടെ ഉത്തരങ്ങളിൽ കുഴക്കുന്ന ഓപ്ഷൻസ് കൊടുക്കണം. പരീക്ഷയുടെ പാറ്റേൺ ശ്രദ്ധിക്കണം. എഐഐഎംഎസിനു പ്രത്യേകം പരീക്ഷ നടത്തണം.
കെ.ബി. ഗോവിന്ദ്, ഓൾ ഇന്ത്യ റാങ്ക്– 2093, മാർക്ക്– 695

dennis-jose-neet
ഡെന്നീസ് ജോസ്

നീറ്റ് പരീക്ഷ ഒരു ദിവസം കൊണ്ട് നടത്തുന്നതാണ് നല്ലത്. ചോദ്യങ്ങൾ ഉയർന്ന നിലവാരമുള്ളതാവണം. നിരീക്ഷകർക്ക് പരീക്ഷാ നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകണം.ഗ്രേസ് മാർക്കുകൾ അനുവദിക്കരുത്. പരീക്ഷ ഓൺലൈനാക്കരുത്. 
ഡെന്നീസ് ജോസ്, പ്ലസ് ടു വിദ്യാർഥി

johns-immanuel-neet
ജോൺസ് ഇമ്മാനുവേൽ

നിരീക്ഷകർക്ക് പരിശീലനം നിർബന്ധം. മെച്ചപ്പെട്ട ചോദ്യങ്ങൾ ആയിരിക്കണം. ജെഇഇ മെയിൻ പോലെ രണ്ടു ഷിഫ്റ്റ് പരീക്ഷ നടത്തുന്നത് നന്നാവും.സിലബസ് 6 മാസം മുൻപേ പ്രസിദ്ധീകരിക്കണം.
ജോൺസ് ഇമ്മാനുവേൽ, പ്ലസ് ടു വിദ്യാർഥി

e-g-shradha-neet
ഇ.ജി.ശ്രദ്ധ

പരീക്ഷ നടത്തിപ്പ് മെച്ചപ്പെട്ടതാക്കണം. പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നത്  മാനസിക സംഘർഷം കുറയ്ക്കും.
ഇ.ജി.ശ്രദ്ധ, പ്ലസ് ടു വിദ്യാർഥിനി

father-dr-james-mullassery-neet
ഫാ.ഡോ. ജയിംസ് മുല്ലശേരി

പ്രവേശന പരീക്ഷകൾക്ക് ഒരുങ്ങുന്ന കുട്ടികളുടെ കഠിനാധ്വാനത്തിന്റെ ആഴം  20 വർഷമായി മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷാ നടത്തിപ്പ് നിരാശാജനകമായിരുന്നു. പഠിച്ച് പരീക്ഷ എഴുതിയ കുട്ടികളോടു കാട്ടിയ അനീതിയാണ് ഇത്. സുപ്രീം കോടതി ഇടപെട്ടത് അശ്വാസമായെങ്കിലും കുട്ടികളുടെ മാനസിക സമ്മർദത്തിന് ആര് ഉത്തരം പറയും. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തണം. അർഹരായ കുട്ടികൾക്ക് മാത്രം അവസരം ലഭിക്കട്ടെ.
ഫാ.ഡോ. ജയിംസ് മുല്ലശേരി, പ്രിൻസിപ്പൽ, കെഇ ഇംഗ്ലിഷ് മീഡിയം, മാന്നാനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com