ഇവിടെയാണ് രണ്ട് നദികൾ സംഗമിച്ച് ഗംഗയായി ഒഴുകിത്തുടങ്ങുന്നത്: മനോഹരം ഈ വിഡിയോ
Mail This Article
പുണ്യനദികളായ അളകനന്ദയും ഭഗീരഥിയും സംഗമിച്ച് ഗംഗയായി ഒഴുകിത്തുടങ്ങുന്നത് ഇവിടെനിന്നാണ്. ഉത്തരാഖണ്ഡിലെ ദേവ്പ്രയാഗിൽ നിന്നുള്ള നദീസംഗമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഓഫിസറായ സുധാ രമൺ ആണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
ബദരിയിൽ നിന്നും ഉദ്ഭവിക്കുന്ന നദിയാണ് അളകനന്ദ. ഭഗീരഥി നദിയുടെ ഉദ്ഭവസ്ഥാനം കേദാർനാഥിലാണ്. ഈ രണ്ടു നദികളും സംഗമിക്കുന്ന സ്ഥലമാണ് ദേവ്പ്രയാഗ്. 12 സെക്കൻഡ് ദൈർഘ്യമുള്ള മനോഹരമായ ഈ ദൃശ്യങ്ങൾ ഏപ്രിൽ 7 നാണ് സുധാ രമൺ പങ്കുവച്ചത്. ദൃശ്യങ്ങളിൽ രണ്ട് കൈവഴികളിലൂടെയും രണ്ട് നിറത്തിലാണ് ജലം ഒഴുകിയെത്തുന്നത്. പ്രദേശത്തെവിടെയെങ്കിലും കനത്ത മഴ പെയ്തതിനാലാവാം നദിയിലെ ജലം കലങ്ങിമറിഞ്ഞത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.
English Summary: Confluence Of Alaknanda And Bhagirathi In Devprayag