ഭൂമിക്കായി ഒരു മണിക്കൂർ ഇരുട്ടിലാകാൻ ലോകം; ഭൗമ മണിക്കൂർ 8.30 മുതൽ 9.30 വരെ

Mail This Article
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭൂമിക്ക് കാവലാകേണ്ടത് നാമോരോരുത്തരും തന്നെയാണ് എന്ന തിരിച്ചറിവ് നൽകിക്കൊണ്ട് ലോകമെങ്ങും ഭൗമ മണിക്കൂർ ആചരണം. രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകൾ അണച്ചാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്.
ലോകത്തിലെ പ്രധാന കേന്ദ്രങ്ങൾ അടക്കം ഈ സമയം ഭൗമ മണിക്കൂർ ആചരിക്കും. ഓസ്ട്രേലിയയിൽ 2007ലാണ് ഭൂമിയെ കുറിച്ചുള്ള കരുതലിന്റെ സൂചകമായി ഭൗമമണിക്കൂർ ആചരണം ആരംഭിച്ചത്. പിന്നീട് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ആശയം പ്രചരിക്കപ്പെടുകയായിരുന്നു
പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നുള്ള ഒരു നല്ല നാളെയെക്കുറിച്ച് പ്രതീക്ഷ നൽകിയാണ് ഭൗമമണിക്കൂർ ആചരിക്കുന്നത്. പ്രകൃതി ചൂഷണത്തിന് അറുതി വരുത്തണം എന്ന സന്ദേശമാണ് ഇതിലൂടെ കൈമാറ്റം ചെയ്യുന്നത്. ഒപ്പം ഭൂമിയും ഭൂസമ്പത്തുകളും വരും തലമുറയ്ക്കുവേണ്ടി കൂടി കാത്തുസൂക്ഷിക്കണമെന്ന എന്ന ഓർമ്മപ്പെടുത്തലും.
English Summary: Kerala Goes Thoughtful on Earth Hour Day 2022