ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

രണ്ട് ലക്ഷം രൂപയുടെ വസ്ത്രങ്ങൾ, പല തരത്തിലുള്ള കൂളിങ് ഗ്ലാസുകൾ, സ്യൂട്ടുകൾ...സമൂഹമാധ്യമങ്ങളിൽ താരമായ വളർത്തുനായ ബാവോയുടെ ജീവിതരീതി ആളുകളെ അദ്ഭുതപ്പെടുത്തുകയാണ്. ചിഹ്വാഹ്വ ഇനത്തിൽപ്പെട്ട ബാവോയെ പൊന്നുംവില കൊടുത്ത് നോക്കുന്നത്  37കാരി സാ തി ങോക് ട്രാൻ ആണ്. ട്രാൻ എവിടെപ്പോകുമ്പോഴും ബാവോയും ഒപ്പമുണ്ടാകും.

കാനഡയിലെ ടൊറന്റോ സ്വദേശിനിയായ ട്രാൻ കോവിഡ് സമയത്താണ് ബാവോയെ സ്വന്തമാക്കുന്നത്. 2022ൽ ഇരുവരും ചേർന്ന് യാത്രകൾ തുടങ്ങി. പാരിസ്, മെക്സിക്കോ എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ കണ്ടു. ബാവോയെ തന്റെ കുഞ്ഞിനെപ്പോലെയാണെന്നും ഇപ്പോൾ അവനില്ലാതെ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും ട്രാൻ പറയുന്നു.

ബാവോ ട്രിനിനൊപ്പം (Photo: Instagram/baothechi)
ബാവോ ട്രിനിനൊപ്പം (Photo: Instagram/baothechi)

Read Also: ആദ്യം തലയിൽ കടിച്ചു, പിന്നെ നിലത്തടിച്ചു; ചീങ്കണ്ണി കുഞ്ഞിനെ കൊല്ലുന്ന വമ്പൻ ചീങ്കണ്ണി: ഭയാനക കാഴ്ച

സ്ഥലവും സന്ദർഭവും അനുസരിച്ചാണ് ബാവോയുടെ ഡ്രസിങ് സ്റ്റൈൽ. വീട്ടിലാണെങ്കിൽ സിംപിൾ സ്റ്റൈൽ ഷർട്ടുകളാണ് ധരിക്കുന്നത്. യാത്രകളിലാകട്ടെ ആഡംബര വസ്ത്രവും അതിനിണങ്ങുന്ന ആക്സസറീസും ഉണ്ടാകും. ബാവോയ്ക്ക് ഇൻസ്റ്റഗ്രാമിൽ 1,66,000ത്തിലധികം ഫോളോവേഴ്സുണ്ട്. 

ബാവോയും ട്രിനും പാരിസിൽ, ബാവോ (Photo: Instagram/baothechi)
ബാവോയും ട്രിനും പാരിസിൽ, ബാവോ (Photo: Instagram/baothechi)
English Summary:

This Canadian 'Influencer Dog' Has Wardrobe Worth Rs 2 Lakh And Travels The World

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com