ADVERTISEMENT

മദ്യപിച്ച് ബോധമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ആർജെഡി നേതാവ് തേജസ്വി യാദവിന്റെതെന്ന പേരിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "നാടൻ മദ്യം തൊണ്ടയിൽ കുടുങ്ങിയതായി തോന്നുന്നു.. വൃത്തികെട്ടവന്മാർ.. ഈ ജങ്കികൾ നമ്മുടെ പ്രതിനിധികളാണ്...." എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം 

∙ അന്വേഷണം

എക്‌സിൽ നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തിട്ടുള്ളത്. ബിഹാര്‍ കാരണമാണ് ഇപ്പോള്‍ നിങ്ങള്‍ പ്രധാനമന്ത്രിയായത്, എന്നാല്‍ ബിഹാറിലെ ജനങ്ങള്‍ക്ക് ലഭിച്ച മന്ത്രിസ്ഥാനം പ്രധാനപ്പെട്ടവയല്ല. വകുപ്പുകള്‍ എങ്ങനെ വിഭജനം ചെയ്യണം എന്നത് പ്രധാനമന്ത്രിയുടെ തീരുമാനമാണ്. എന്നാണ് വിഡിയോയിൽ തേജസ്വി വ്യക്തമാക്കുന്നത്.

വൈറൽ ഫുട്ടേജ് പരിശോധിച്ചപ്പോൾ സ്ക്രീനിന്റെ മുകളിൽ വലതുവശത്തായി റിപ്പബ്ലിക് ഭാരതിന്റെ വാട്ടർമാർക്ക് ശ്രദ്ധയിൽപ്പെട്ടു.ഇത് സൂചനയാക്കി റിപ്പബ്ലിക് ഭാരതിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ നടത്തിയ കീവേഡ് പരിശോധനയിൽ 2024 ജൂൺ 11ന് പോസ്റ്റ് ചെയ്ത ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.

വൈറൽ വിഡിയോയെ കീഫ്രെയിമുകളാക്കി ഈ വിഡിയോയുമായി താരതമ്യപ്പെടുത്തി പരിശോധിച്ചപ്പോൾ റിപ്പബ്ലിക് ഭാരതിന്റെ വിഡിയോയും വൈറൽ വിഡിയോയും ഒന്നാണെന്ന് വ്യക്തമായി. എന്നാൽ വൈറൽ വിഡിയോയുടെ ദൈർഘ്യം 43 സെക്കൻഡും റിപ്പബ്ലിക് ഭാരത് ഫൂട്ടേജിന്റെ ദൈർഘ്യം 30 സെക്കൻഡാണെന്നും ഞങ്ങൾ ശ്രദ്ധിച്ചു.

ഇതിനെത്തുടർന്ന്, ഞങ്ങളുടെ എഡിറ്റിങ് വിഭാഗത്തിന്റെ സഹായത്തോടെ റിപ്പബ്ലിക് ഭാരതിന്റെ ഫൂട്ടേജിന്റെ പ്ലേബാക്ക് വേഗത കുറച്ച് പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലേതിന് സമാനമായി തേജസ്വി മന്ദഗതിയിൽ സംസാരിക്കുന്ന വിഡിയോയാണ് ഞങ്ങൾക്ക് ലഭിച്ചത്.ഇതിൽ നിന്ന് വിഡിയോയിൽ കൃത്രിമം നടത്തിയതായി വ്യക്തമായി.

ജൂൺ 10ന് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും വൈറല്‍ വിഡിയോ തേജസ്വി യാദവ്  പങ്കുവച്ചിട്ടുണ്ട്. ഈ വിഡിയോയിലും സ്വാഭാവികമായാണ് അദ്ദേഹം സംസാരിക്കുന്നത്.  

തേജസ്വി യാദവ് മദ്യപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി. തേജസ്വി യാദവ് മദ്യലഹരിയിലാണ് സംസാരിക്കുന്നതെന്ന് വരുത്തിത്തീർക്കാനാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വിഡിയോ നിർമ്മിച്ചിരിക്കുന്നത്. 

∙ വസ്തുത

തേജസ്വി യാദവ് മദ്യപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണ്

English Summary:The video circulating with the claim of Tejashwi Yadav talking to the media after drinking has been edited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com