ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വികാരം തിരഞ്ഞെടുപ്പിൽ‌ തിരിച്ചടിക്ക് കാരണമായെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ മുഴുവൻ സീറ്റിലും സിപിഎം വിജയിക്കുമായിരുന്നെന്നും കെ.കെ.ശൈലജ പറഞ്ഞെന്ന അവകാശവാദത്തോടെ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വാർത്താ കാർഡിന്റെ രൂപത്തിലാണ് പോസ്റ്റുകൾ.

ഞാനും ആഗ്രഹിക്കുന്നു. ഷൈലജ ടീച്ചർ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്....#KKShailaja #nextcmofkerala എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം 

∙ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ കൂടി ഉൾപ്പെടുത്തിയാണ് കാർഡ് പ്രചരിക്കുന്നത്. വൈറൽ കാർഡ്

റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ 2024 ജൂൺ മൂന്നിന് ഏഷ്യാനെറ്റ് ന്യൂസ് അവരുടെ ഫെയ്‌സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത ഒരു വാർത്താ കാർഡ്  ലഭിച്ചു. വടകര കൈവിടില്ല, തോൽക്കണമെങ്കിൽ അട്ടിമറി നടക്കണമെന്ന് കെ.കെ.ശൈലജ പറഞ്ഞെന്നാണ് വാർത്താ കാർഡിലുള്ളത്.

വൈറൽ കാർഡിലേതിന് സമാനമായ കെ.കെ.ശൈലജയുടെ ചിത്രമാണ് ഈ കാർഡിലുമുള്ളത്.ഇതിൽ നിന്ന് കാർഡ് എഡിറ്റ് ചെയ്തതാണെന്ന സൂചനകൾ ലഭിച്ചു.ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റ് പരിശോധിച്ചപ്പോൾ പ്രചാരണം വ്യാജമാണെന്ന്  വ്യക്തമാക്കി അവർ തന്നെ നൽകിയ വാർത്ത ഞങ്ങൾക്ക് ലഭിച്ചു.

ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും പങ്കുവെച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന വ്യാജ കാര്‍ഡിലുള്ള ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റേത് അല്ല. ഏഷ്യാനെറ്റ് ന്യൂസ് മുമ്പ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്ത് തെറ്റായ വിവരങ്ങള്‍ ചേര്‍ത്താണ് വ്യാജ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഞങ്ങളുടെ ലോഗോ ദുരുപയോഗം ചെയ്‌തുള്ള വ്യാജ കാര്‍ഡ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്ഥാപനം നിയമനടപടി സ്വീകരിക്കുന്നതാണെന്നാണ് അവർ വാർത്തയിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രചാരണം വ്യാജമാണെന്ന് ഇതിൽ നിന്ന് വ്യക്തമായി.

∙ വാസ്തവം

താൻ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ മുഴുവന്‍ സീറ്റിലും സിപിഎമ്മിന് ജയം ഉറപ്പായിരുന്നെന്ന് കെ.കെ.ശൈലജ പറഞ്ഞെന്ന അവകാശവാദം തെറ്റാണ്.

English Summary:The claim that KK Shailaja said that if She had been the Chief Minister, CPM would have been assured of victory in all the seats is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com