ADVERTISEMENT

പി.വി.അൻവർ ഉയർത്തിവിട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും മറുപടിയില്ലാതെ മറകൾ തീർക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ അരങ്ങു കൊഴുപ്പിക്കുകയാണ്.  മുഖ്യമന്ത്രിയുടെ മകള്‍ വീണയെ വിവാഹം ചെയ്ത് കൊടുക്കാത്തതിലുള്ള പക തീര്‍ക്കുകയാണ് പി.വി.അന്‍വര്‍ എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞെന്ന അവകാശവാദവുമായുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.

∙ അന്വേഷണം

അങ്ങിനെയെല്ലാം പുറത്തു വരട്ടെ..,.ലാൽ സലാം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റിൽ റിയാസിന്റെയും വീണയുടെയും അൻവറിന്റെയും ചിത്രങ്ങളുമുണ്ട്. പ്രചരിക്കുന്ന ചില പോസ്റ്റുകളിൽ മീഡിയ വണ്ണിന്റെ ലോഗോയും കാണാം. പ്രചരിക്കുന്ന പോസ്റ്റ് കാണാം.

മന്ത്രി മുഹമ്മദ് റിയാസ് പി.വി.അന്‍വറിനെതിരെ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ എന്നാണ് ഞങ്ങൾ ആദ്യം അന്വേഷിച്ചത്. വൈറല്‍ സ്‌ക്രീന്‍ഷോട്ടിലെ വാചകങ്ങള്‍ ഉൾപ്പെട്ട റിപ്പോർട്ടുകളൊന്നും തന്നെ കണ്ടെത്താനായില്ല.എന്നാൽ നിലപാട് പാര്‍ട്ടി പറയുമെന്നും പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങളിൽ ഒന്നും പറയാനില്ലെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.വാർത്താ റിപ്പോർട്ട് കാണാം

പിന്നീട് വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിൽ പരിശോധിച്ചപ്പോള്‍ മീഡിയവണ്‍ പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്തയിൽ വൈറൽ ചിത്രം കണ്ടെത്തി. മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനം ആവർത്തിച്ച് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച അൻവർ മുഖ്യമന്ത്രിയെന്ന സൂര്യന്റെ വെളിച്ചം കെടുത്തുന്നതിൽ പ്രധാനി മരുമകൻ മുഹമ്മദ് റിയാസാണെന്നും മകൾ വീണയ്ക്കും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചു. സീറ്റിന്റെ കാര്യത്തിൽ ഭയമില്ലെന്നും പാർട്ടിയിൽ നിന്നും പുറത്താക്കുമോ എന്ന ആശങ്കയില്ലെന്നും അൻവർ പറഞ്ഞു എന്നാണ് വാർത്തയിലുള്ളത്.

മീഡിയ വണ്ണിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജ് പരിശോധിച്ചപ്പോള്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന്  വിശദീകരണം ലഭിച്ചു. മീഡിയവണിന്റേതായി സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജമാണ്. പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. ഇതിൽ നിന്ന്  പ്രചരിക്കുന്ന വാർത്താ സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് വ്യക്തമായി. 

∙ വസ്തുത 

മുഖ്യമന്ത്രിയുടെ മകള്‍ വീണയെ വിവാഹം ചെയ്ത് കൊടുക്കാത്തതിലുള്ള പക തീര്‍ക്കുകയാണ് പി.വി.അന്‍വര്‍ എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ വ്യാജമാണ്. 

English Summary:The posts claiming that Riyaz said that PV Anwar is taking revenge for not marrying the Chief Minister's daughter are false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com