ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

വിപണിയിലെത്തി ഒരു വർഷം ആഘോഷിക്കുന്ന രണ്ടാം തലമുറ ക്രേറ്റയുടെ ഇതുവരെയുള്ള വിൽപന 1.21 ലക്ഷം. ഇതിൽ‌ 51 ശതമാനം ഉയർന്ന വകഭേദങ്ങള്‍ക്കാണെന്നും ഹ്യുണ്ടേയ് പറയുന്നു. കൂടാതെ 60 ശതമാനം വിൽപന 1.5 ലീറ്റർ ‍ഡീസൽ എൻജിനും 20 ശതമാനം വിൽപന ഓട്ടമാറ്റിക്കിനുമാണ്.

2015 ല്‍ പുറത്തിറങ്ങിയ ക്രേറ്റയുടെ 5.80 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ നിരത്തിലെത്തിയിട്ടുള്ളത്. കൂടാതെ 2.16 ലക്ഷം ക്രേറ്റകൾ കയറ്റുമതിയും ചെയ്തു.  ഈ വർഷം മാർച്ചിലാണ് ഹ്യുണ്ടേയ് പുതിയ ക്രേറ്റയെ വിപണിയിലെത്തിച്ചത്. മൂന്ന് എൻജിൻ സാധ്യതകളോടെയാണു ക്രേറ്റ വിപണിയിലുള്ളത്. 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ 115 പി എസ് വരെ കരുത്തും 144 എൻ എം ടോർക്കും സൃഷ്ടിക്കുമ്പോൾ ഇതേ ശേഷിയുള്ള ഡീസൽ എൻജിൻ സൃഷ്ടിക്കുന്നത് 115 പി എസ് കരുത്തും 250 എൻ എം ടോർക്കുമാണ്. ക്രേറ്റയിലെ 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനാവട്ടെ 140 പി എസ് വരെ കരുത്തും 242 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. 

ആറു സ്പീഡ് മാനുവൽ ഗീയർബോക്സിനു പുറമെ മൂന്ന് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതകളോടെയും ക്രേറ്റ വിൽപനയ്ക്കുണ്ട്. സിവിടി, ആറു സ്പീഡ് ഓട്ടമാറ്റിക്, ഏഴു സ്പീഡ് ഡ്യുവൽ ക്ലച് (ഡിസിടി). 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിനൊപ്പമാണ് സിവിടി ഗീയർബോക്സ് എത്തുന്നത്. ഡീസൽ എൻജിനു കൂട്ട് ആറു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സാണ്. ടർബോ പെട്രോൾ എൻജിനാവട്ടെ ഡി സി ടി സഹിതം മാത്രമാണു വിപണിയിലുള്ളത്. അതേസമയം സെൽറ്റോസിൽ ടർബോ എൻജിനൊപ്പം മാനുവൽ ട്രാൻസ്മിഷൻ സാധ്യതയുമുണ്ട്. 9.99 ലക്ഷം രൂപ മുതൽ 17.20 ലക്ഷം രൂപ വരെയാണു ക്രേറ്റയുടെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില.

English Summary: Hyundai Sells 1.21 Lakh Units Of The New-Gen Creta In One Year 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com