മികച്ച സീറ്റും കൂടുതൽ സ്‌പെയ്‌സും; ടിഎക്‌സ്9 ഇലക്ട്രിക് സ്കൂട്ടറിലെ യാത്ര വേറെ ലെവൽ

Mail This Article
ഇഷ്ടമുള്ള സ്ഥലത്തേക്ക് ഇഷ്ട വാഹനവുമായി യാത്ര ചെയ്യുമ്പോഴാണ് പലപ്പോഴും യാത്ര ‘വേറേ ലെവൽ’ ആകുന്നത്. യാത്രയ്ക്ക് അനുയോജ്യമായ വാഹനം കൂടിയാകുമ്പോൾ പിന്നെ പറയേണ്ടതില്ല. ഉപയോക്താക്കളുടെ ദീർഘയാത്രകൾ ആസ്വാദ്യമാക്കാൻ കംഫർട്ടബിൾ സീറ്റും വിശാലമായ ബൂട്ട് സ്‌പെയ്‌സും ഒരുക്കി ഒരു മികച്ച ഇലക്ട്രിക് സ്‌കൂട്ടർ യാത്ര സമ്മാനിക്കുകയാണ് ടിഎക്‌സ്9.
ബെർലിയം കോപ്പർ, ഫോസ്ഫർ ബ്രോൺസ് ആൻഡ് ടൈറ്റാനിയം മിക്‌സ് ഫിനിഷിൽ ഹെവി ഡ്യൂട്ടി ഷോക്അബ്സോർബറിനൊപ്പം ഗ്ലാസ് ഫൈബർ സൈഡ് പാനലാണ് സീറ്റിങ്ങിന് സുരക്ഷ നൽകുന്നത്. ഇതിനു പുറമേ പ്യൂ ഫോമിങ്ങിൽ സോഫ്റ്റ് റെക്‌സിൻ കവർ സീറ്റിനു കംഫി ഫീൽ കൊടുക്കാനും സഹായിക്കുന്നു. ആകെ സീറ്റിങ് ഉയരം 85 സെന്റീമീറ്ററിൽനിന്ന് നാല് സെന്റീമീറ്റർ താഴ്ത്തിയാണ് റൈഡർ സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. പിൻസീറ്റ് യാത്രികരുടെ സുരക്ഷ കണക്കിലെടുത്ത് അലുമിനിയം ആം സപ്പോർട്ടും ഉണ്ട്.

ബൂട്ട് സ്‌പെയിസിൽ സ്വാപ്പബിൾ ബാറ്ററി കൂടി ഉൾപ്പെടുത്തിയാണ് വാഹനത്തിന്റെ സ്റ്റോറേജ് സ്‌പെയ്‌സ് ഒരുക്കിയിരിക്കുന്നത്. ഹെൽമറ്റുകൾ സൂക്ഷിക്കാൻ കഴിയും വിധമാണിത്.
ഏതു പ്രായക്കാർക്കും ഉതകുന്ന രീതിയിലുള്ള ഡിസൈനിങ്ങിന്റെ വൈദഗ്ധ്യം തെളിയിക്കുന്നതാണ് വാഹനത്തിന്റെ ലെഗ് സ്‌പെയ്‌സ്. എബിസി പ്ലാസ്റ്റിക് കോട്ടിങ്ങോടെ വിശാലമായ ലെഗ് സ്‌പെയ്‌സ് ആണ് വാഹനത്തിന്. ഇത് സ്‌കൂട്ടറിന്റെ വിശാലത കൂട്ടുന്നതിനൊപ്പം റിച്ച് ഫീൽ നൽകാനും സഹായിക്കുന്നു. ദീർഘദൂര യാത്രകളിൽ ബൂട്ട് സ്‌പെയ്‌സ് കൂടാതെ ലെഗ് സ്‌പെയിസിലും ലഗേജുകൾ സൂക്ഷിക്കാവുന്നതാണ്.
കൊറിയൻ ടെക്‌നോളജിയിൽ പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളെന്ന നിലയിൽ ടിഎക്‌സ്9ന്റെ ആദ്യ തലമുറയിലെ എൻട്രി ലെവൽ വാഹനമായ എഫ്ടി350യിലും എഫ്ടി 450യിലും ഈ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമാണ വൈദഗ്ധ്യവും സാങ്കേതിക തികവും ഒത്തിണങ്ങിയ വാഹനമെന്ന നിലയിൽ മികച്ച കസ്റ്റമർ റിവ്യൂ ആണ് വാഹനത്തിന് ലഭിക്കുന്നത്. നാല് മണിക്കൂർ മാത്രം സമയം ആവശ്യമുള്ള ഒറ്റ ചാർജിൽ 220 കിലോമീറ്ററാണ് വാഹനത്തിന് പിന്നിടാൻ കഴിയുന്ന ദൂരം. മാത്രമല്ല, സ്വാപ്പബിൾ ബാറ്ററിയും ഡയറക്ട് ചാർജിങ്ങും യാത്ര കൂടുതൽ സുഗമമാക്കുന്നതിനൊപ്പം ഹൈപവർ മോട്ടറും ഹൈക്വാളിറ്റി 60 വാൾട്ട് 30 ആംപിയറും 60 വോൾട്ട് 25 ആംപിയർ ലിഥിയം അയൺ ബാറ്ററിയുമാണ് വാഹനങ്ങൾക്ക് കരുത്ത് നൽകുന്നത്.
English Summary: TX 9 Electric Scooter