ADVERTISEMENT

ലംബോർഗിനിയുടെ ആഡംബര എസ്‌‍യുവി ഗാരിജിലെത്തിച്ച് ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ. മെൻ ഇൻ ബ്ലൂവിന്റെയും മുംബൈ ഇന്ത്യൻസിന്റെയും നായകൻ ഇരു ടീമുകളുടേയും ജേഴ്സിയുടെ നീല നിറത്തിലുള്ള എസ്‍യുവിയാണ് സ്വന്തമാക്കിയത്. നേരത്തെ നീല നിറത്തിലുള്ള ബിഎംഡബ്ല്യു എം5 രോഹിത്തിന്റെ ഗാരിജിലുണ്ട്. പ്രത്യേകം തയാറാക്കിയ ചെറി റെഡ്, കറുപ്പ് ഇന്റീരിയർ നിറങ്ങളാണ് വാഹനത്തിൽ. കൂടാതെ സിൽവർ ഇൻസേർട്ടുകളും രോഹിത് ശർമയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വരുത്തിയ മാറ്റങ്ങളുമുണ്ട്.

 

രോഹിത് ശർമ കൂടാതെ റൺവീർ സിങ്, കാർത്തിക് അയൻ, രോഹിത് ഷെട്ടി,  ജൂനിയർ എൻടിആർ തുടങ്ങിയ നിരവധി താരങ്ങൾക്ക് ലംബോർഗിനി ഉറുസ് സ്വന്തമായുണ്ട്. കാറിനു കരുത്തേകുന്നത് നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ്. 650 ബിഎച്ച്പി വരെ കരുത്തും 850 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതി. മണിക്കൂറിൽ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം.

 

ലംബോർഗിനിയുടെ ആദ്യ എസ്‌യുവിയെന്ന പെരുമ പേറുന്ന ഉറുസിന്റെ ആഗോളതലത്തിലെ അരങ്ങേറ്റം 2017 ഡിസംബറിലായിരുന്നു. രാജ്യാന്തര വിപണിയിലെ അവതരണത്തിന് ഒരു വർഷത്തിന് ശേഷം 2018ലാണ് ഉറുസ് ഇന്ത്യയിൽ എത്തിയത്. 3.15 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.

 

English Summary: Rohit Sharma Bought  Lamborghini Urus 3.15 Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com