ADVERTISEMENT

ന്യൂഡൽഹി ∙ ബിഎസ് 6 (ഭാരത് സ്റ്റേജ്–6) ഡീസൽ വാണിജ്യ വാഹനങ്ങളുടെ റജിസ്ട്രേഷന് സുപ്രീംകോടതി അനുമതി നൽകി. പൊതുഗതാഗത ആവശ്യങ്ങൾക്കും അടിയന്തര സേവനങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ബിഎസ് 6 ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്തുകിട്ടാൻ കോടതി ഉത്തരവിനു നിർബന്ധിക്കുന്നത് ഒഴിവാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഇടത്തരം, വലിയ വാഹനങ്ങൾക്ക് ഇതു ബാധകമാകുമെന്നും ജഡ്ജിമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

 

ഡീസൽ വാഹനങ്ങൾക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ നിലപാടെടുത്തതിനെത്തുടർന്നാണ് ബിഎസ് 6 വാഹനങ്ങളുടെ റജിസ്ട്രേഷന് കോടതി അനുമതി വേണമെന്ന സാഹചര്യം വന്നത്. 

ബിഎസ് 4 വാഹനങ്ങളുടെ വിൽപനയും റജിസ്ട്രേഷനും സംബന്ധിച്ച് ജമ്മു കശ്മീരിന് പ്രത്യേക ഇളവു വേണമെന്ന ഹർജിയും കോടതി പരിഗണിച്ചെങ്കിലും ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശം. കോവിഡ് ലോക്ഡൗൺ മൂലം റജിസ്ട്രേഷൻ വൈകിയവയ്ക്കു നേരത്തെ കോടതി ഇളവു നൽകിയിരുന്നു.

 

English Summary: SC Permits Registration Of BS-VI Light And Heavy Diesel Public Utility Vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com