ഒറ്റചാർജിൽ 610 കി.മീ; ടെസ്ലയെ മറികടക്കാൻ ഹ്യുണ്ടേയ് ഐയോണിക് 6
Mail This Article
ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 610 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് സെഡാനുമായി ഹ്യുണ്ടേയ്. ടെസ്‌ലയുടെ മോഡൽ 3 യുമായി മത്സരിക്കുന്ന വാഹനം ഹ്യുണ്ടേയ്‌യുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ ഐയോണിക് 5 ഉം ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നിർമിക്കുന്നത്.
ടെസ്‌ല മോഡൽ ത്രീയുടെ ലോങ് റേഞ്ച് പതിപ്പിനെക്കാൾ (602 കി.മീ) റേഞ്ച് നൽകുന്ന വാഹനം ഉടൻ തന്നെ യുഎസ്‍ വിപണിയിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടേയ്‌യുടെ ആദ്യ ഇലക്ട്രിക് സെഡാൻ എന്ന പേരിൽ പുറത്തിറങ്ങുന്ന ഐയോണിക് 6ന് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.1 സെക്കൻഡ് മാത്രം മതി. 350 കെഡബ്ല്യു ചാർജർ ഉപയോഗിച്ചാൽ പത്തു ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജാകാൻ 18 മിനിറ്റ് മാത്രം മതി എന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്.
ഇല്ക്ട്രിക് കാറുകളിലെ ഏറ്റവും എയ്റോഡൈനാമിക്കായ ഡിസൈനാണ് കാറിന് എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. ഡ്യുവൽ കളർ അംബിയന്റ് ലൈറ്റിങ്, സ്പീഡ് സിങ്ക് ലൈറ്റിങ്, ഇവി പെർഫോമെൻസ് ടൂൺഅപ്പ് ആന്റ് ഇലക്ട്രിക് അക്ടീവ് സൗണ്ട് ഡിസൈൻ (ഇ–എഎസ്ഡി) എന്നിവയുമുണ്ട് ഐയോണിക് 6ന്.
English Summary: Hyundai Ioniq 6 electric sedan with 610km range launched