ADVERTISEMENT

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് എന്ന ചരിത്രത്തിലേക്ക് കുതിക്കുകയാണ് പഠാൻ. കളക്ഷൻ ആയിരം കോടിയും കടന്ന് മുന്നേറുമ്പോൾ രാജ്യത്തെ ഏറ്റവും വില കൂടിയ എസ്‍യുവി സ്വന്തമാക്കിയിരിക്കുന്നു ബോളിവുഡിന്റെ കിങ് ഖാൻ. ഏകദേശം 8.2 കോടി രൂപ വില വരുന്ന റോൾസ് റോയ്സ് കള്ളിനൻ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഷാറുഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം.

 

shahrukh-khan-rolls-royce-1

കള്ളിനന്റെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജിന്റെ ആർട്ടിക് വൈറ്റ് നിറത്തിലുള്ള മോഡലാണ് ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഇത്. വാഹനലോകത്തെ വിവിഐപി പദവിയുള്ള ഈ കള്ളിനനിന്റെ കുറച്ചു മോഡലുകൾ മാത്രമേ വിൽപനയ്ക്കെത്തുകയുള്ളു.

 

എങ്കിലും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനായി ഏകദേശം 44,000 പെയിന്റ് ഷെഡ് ഓപ്ഷനുകള്‍ കള്ളിനനിൽ ഒരുക്കിയിട്ടുണ്ട്. റോൾസ് റോയ്സ് കാറുകളുടെ ആഡംബര ചിഹ്നമായ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും കറുപ്പിൽ കുളിച്ചാണ് നിൽക്കുന്നത്. കൂടാതെ കറുപ്പ് ഗ്രില്ലും ഉപയോഗിച്ചിരിക്കുന്നു. കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനായി പ്രത്യേകം തയ്യാറാക്കിയ 22 ഇഞ്ച് അലോയ് വീലുകളും അതിലെ ഗ്ലോസി റെഡ് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറും മറ്റൊരു ആകർഷണമാണ്.

 

ഇന്റീരിയറിലും കറുപ്പ് തന്നെയാണ് ഹീറോ. കൂടെ ഗോൾഡൻ ലൈനുകളും ഇൻസേർട്ടുകളും നൽകിയിട്ടുണ്ട്. ഇരുപത്തിമൂന്നോളം ഫൈബർ ഒപ്റ്റിക് ലൈറ്റുകൾ ഉപയോഗിച്ചാണ് വാഹനത്തിന്റെ റൂഫിൽ സൃഷ്ടിച്ചിരിക്കുന്ന ആകാശ കാഴ്ച കറുപ്പിൽ കൂടുതൽ മനോഹരമായിരിക്കുന്നു. 6.75-ലീറ്റർ, വി12 പെട്രോൾ എൻജിൻ തന്നെയാണ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനിലും. 600 എച്ച്പി കരുത്തും 900 എൻഎം ടോർക്കുമുണ്ട്.

 

English Summary: Shahrukh Khan Bought Rolls Royce Cullinan Black Badge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com