ADVERTISEMENT

ബസിനെ ഇടതുവശത്തുകൂടി മറികടന്നെത്തിയ സ്കൂട്ടർ കാൽനടയാത്രികനെ ഇടിച്ചു തെറിപ്പിച്ചു. സ്കൂട്ടറിന്റെ അമിതവേഗമാണ് അപകടകാരണം എന്ന് വിഡിയോയി‍ൽ നിന്ന് മനസിലാകും. കാൽനടയാത്രികനെ കണ്ട് സ്കൂട്ടർ വെട്ടിക്കാൻ ശ്രമിച്ചെങ്കിലും വേഗ കൂടുതൽ കാരണം നിയന്ത്രിക്കാനായില്ല. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഹൈദരാബാദിലുണ്ടായ അപകടത്തിന്റെ വിഡിയോ സൈബർബാദ് ട്രാഫിക് പൊലീസാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അമിതവേഗം ആപത്ത്

അമിതവേഗം അപകടമാണെന്ന് എല്ലാവർക്കും അറിയാം പക്ഷേ വേഗം കുറയ്ക്കാൻ പലരും തയ്യാറല്ല താനും. വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍. ഇരുചക്ര വാഹനത്തിലെ അമിതവേഗം പലപ്പോഴും യാത്രികരുടെ ജീവൻ തന്നെ കവരാറുണ്ട്.

English Summary:

Auto News, Scooter Accident Video Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com