ADVERTISEMENT

സുസുക്കിയുടെ ചെറു ഇലക്ട്രിക് കാർ ഇഡബ്ല്യുഎക്സ് കൺസെപ്റ്റ് ബാങ്കോക്ക് രാജ്യാന്തര മോട്ടോർഷോയിൽ. കഴിഞ്ഞ വർഷം നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി ഈ ചെറു ഇലക്ട്രിക് കാർ കൺപെസ്റ്റിനെ പ്രദർശിപ്പിച്ചിരുന്നു. ഇവിഎക്സിന്റെ പ്രൊഡക്ഷൻ മോഡലിന് ശേഷം ഈ ചെറു ഇലക്ട്രിക് കാർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

maruti-suzuki-ewx-1

ചെറു കാർ വിപണിയിലെ ഇലക്ട്രിക് തരംഗത്തിന് തുടക്കം കുറിക്കാൻ ഈ വാഹനത്തിന് ആകുമെന്നാണ് പ്രതീക്ഷ.  സുസുക്കിയുടെ കെ ഇവി പ്ലാറ്റ്ഫോമിലായിരിക്കും പുതിയ വാഹനം നിർമിക്കുക. നിലവിലെ മാരുതി സുസുക്കി ഓൾട്ടോയെക്കാൾ വലുപ്പം കുറഞ്ഞ കാറിന് 3395 എംഎം നീളവും 1475 എംഎം വീതിയും 1620 എംഎം ഉയരവുമുണ്ടായിരിക്കും. 

maruti-suzuki-ewx-2

ടോൾബോയ് ഡിസൈനിലുള്ള ചെറു കാർ ആദ്യമായി ഇലക്ട്രിക് കാർ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകളെയാണ് ലക്ഷ്യമിടുന്നത്. ജാപ്പനീസ് വിപണിയിലെ സുസുക്കിയുടെ ചെറു ഹാച്ച്ബാക്കായ സോളിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും ഇഡബ്ല്യുഎക്സിന്റെ നിർമാണം. 2026–27 വർഷത്തിൽ പുതിയ വാഹനം മാരുതി പുറത്തിറക്കും. വൈദ്യുത കാറിന്റെ വില കുറയ്ക്കാനായി ബാറ്ററിയും മറ്റുഘടകങ്ങളും പ്രാദേശികമായി നിർമിക്കാനാണ് ശ്രമിക്കുന്നത്. ബാറ്ററിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഒറ്റചാർജിൽ 230 കിലോമീറ്ററില്‍ അധികം ചാർജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com