1.5 കോടിയുടെ ബെൻസ് ആഡംബര എസ്യുവിയിൽ ദംഗൽ താരം
Mail This Article
ദംഗൽ എന്ന ഒറ്റ സിനിമയിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ ഫാത്തിമ സന ഷെയ്ഖിന്റെ യാത്രകൾക്ക് ഇനി കൂട്ടാകുന്നത് മെഴ്‌സിഡീസ് ബെൻസിന്റെ ആഡംബരം. 1.15 കോടി രൂപ വില വരുന്ന ബെൻസ് ജി എൽ ഇ 300 ഡി എസ് യു വി ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒബിസിഡിയൻ ബ്ലാക് മെറ്റാലിക് നിറമാണ് പുതുവാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബോളിവുഡിലെ തന്നെ ധാരാളം സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട എസ്‌യുവിയാണ് ജിഎൽഇ 300ഡി.
നാലു സിലിണ്ടർ, 2.0 ലീറ്റർ ടർബോ ചാർജ്ഡ് എൻജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 245 പി എസ് പവറും 500 എൻ എം ടോർക്കും ഉൽപാദിപ്പിക്കുമിത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. ഈ എസ്‌യുവിക്ക്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.2 സെക്കൻഡ് മതിയാകും. ഏറ്റവുമുയർന്ന വേഗം 225 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
നാലു സോൺ ക്ലൈമറ്റ് കൺട്രോൾ, 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അതേ വലുപ്പത്തിൽ തന്നെയുള്ള ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും വാഹനത്തിലുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന മുൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, എൽ ഇ ഡി ഹെഡ് ലാമ്പുകൾ, ഹാൻഡ് ഫ്രീ പാർക്കിങ്, വാഹനത്തിന്റെ സീറ്റുകൾ ലെതെറിലാണ്. മൾട്ടി ഫങ്ക്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയ്‌സ് കൺട്രോൾ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെ ഈ എസ്‌യുവിയ്ക്ക് ബെൻസ് നൽകിയിട്ടുണ്ട്.