ADVERTISEMENT

ജൂലൈ മാസത്തിൽ വൻ വിലക്കുറവുമായി ഹോണ്ട കാഴ്സ് ഇന്ത്യ. എല്ലാ മോഡലുകളിലും ഹോണ്ട ഇളവുകൾ നൽകുന്നുണ്ട്. മോഡലുകളുടെ ലഭ്യതയ്ക്കും ഷോറൂമിനും മോഡലുകൾക്കും അനുസരിച്ചായിരിക്കും ഇളവുകൾ നൽകുക. ജൂലൈ ഒന്നുമുതൽ 30 വരെയാണ് ഇളവുകളുടെ കാലാവധി.

New Amaze Brochure - Front & Back.jpg

അമേയ്സ്

കോംപാക്റ്റ് സെഡാനായ അമേസിന് 96000 രൂപ വരെ ഇളവുകളാണ് ഹോണ്ട നൽകുന്നത്. പുതിയ മോഡൽ വിപണിയിൽ എത്തുന്നതിന് ഭാഗമായിട്ടാണ് ഇളവുകൾ നൽകുന്നത് എന്നാണ് കരുതുന്നത്. അടിസ്ഥാന മോഡലായ ‘ഇ’ക്ക് 20000 രൂപയുടെ ക്യാഷ് ഡിസൗണ്ട് അല്ലെങ്കിൽ 24346 രൂപയുടെ ആക്സസറീസും നൽകുന്നുണ്ട്. എസ് മോഡലിന് 30000 രൂപയുടെ ക്യാഷ് ഡിസൗണ്ട് അല്ലെങ്കിൽ 36246 രൂപയുടെ ആക്സസറീസും വിഎക്സ്, എലൈറ്റ് മോഡലുകൾക്ക് 40000 രൂപയുടെ ക്യാഷ് ഡിസൗണ്ട് അല്ലെങ്കിൽ 48105 രൂപയുടെ ആക്സസറീസുമാണ് നൽകുന്നത്. എക്സ്ചേഞ്ച് ബോണസായി 10000 രൂപയും നൽകുന്നു വിഎക്സ്, എലൈറ്റ് മോഡലുകളുടെ എക്സ്ചേഞ്ച് ബോണസ് 20000 രൂപയാണ്. കൂടാതെ കസ്റ്റമർ ലോയലിറ്റി ബോണസായി 4000 രൂപയും ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസായി 6000 രൂപയും കോർപ്പറേറ്റ് ഡിസൗണ്ടായി 6000 രൂപയും സ്പെഷൽ കോപ്പറേറ്റ് ഡിസ്കൗണ്ടായി 20000 രൂപയുമാണ് നൽകുന്നത്.

honda-city-12

സിറ്റി അ‍ഞ്ചാം തലമുറ & ഹൈബ്രിഡ്

അഞ്ചാം തലമുറ സിറ്റിക്ക് 88000 രൂപ വരെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 30000 രൂപ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കില്‍ 31946 രൂപയുടെ ആക്സസറീസ്, 20000 രൂപ എക്ചേഞ്ച് ബോണസ് (ഇസഡ്എക്സ് മോഡലിന്) മറ്റ് മോഡലുകൾക്ക് 10000 രൂപ, എല്ലാ മോഡലിനും 20000 രൂപയുടെ ക്യാഷ് ഡിസൗണ്ടും 21396 രൂപയുടെ ആക്സസറീസുമുണ്ട്. 6000 രൂപ കസ്റ്റമർ ലോയലിറ്റി ബോണസ്, 6000 രൂപ ഹോണ്ട കാർ എക്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് 8000 രൂപ, സ്പെഷൽ കോപ്പറേറ്റ് ഡിസ്കൗണ്ട് 20000 രൂപ എന്നിവയാണ് നൽകുന്നത്. ഹോണ്ട സീറ്റിയുടെ ഹൈബ്രിഡ് മോഡലിന് 65000 രൂപ വരെയാണ് ഇളവ്.

Honda Elevate
Honda Elevate

എലിവേറ്റ്

ഹോണ്ടയുടെ ഏറ്റവും പുതിയ വാഹനമായ എലിവേറ്റിന് 65000 രൂപ വരെയാണ് ഇളവുകൾ നൽകുന്നത്. ക്യാഷ് ഡിസ്കൗണ്ടായി 20000 രൂപയും അല്ലെങ്കിൽ 21715 രൂപയുടെ അക്സസറീസും നൽകും. കാർ എക്സ്ചേഞ്ച് ബോണസായി ഇസഡ് എക്സ് മോഡലിന് 20000 രൂപയും മറ്റു മോഡലുകൾക്ക് 10000 രൂപയും നൽകും. കസ്റ്റമർ ലോയലിറ്റി ബോണസായി 10000 രൂപയും കോർപ്പറേറ്റ് ഡിസൗണ്ടായി 5000 രൂപയും സ്പെഷൽ കോർപ്പറേറ്റ് ഡിസൗണ്ടായി 10000 രൂപയുമാണ് നൽകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com