ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോൾചെസ്റ്റർ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ യുകെയിലെ ഏറ്റവും വലിയ മരിയൻ തീർഥാടന കേന്ദ്രമായ വാൽസിങ്ങാമിൽ ജൂലൈ 20 നു ശനിയാഴ്ച നടത്തുന്ന മൂന്നാമത് തീർത്ഥാടന മഹാ തിരുന്നാളിനൊരുക്കമായി, രൂപതയുടെ അധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്ന കോൾചെസ്റ്റർ സിറോ മലബാർ കമ്മ്യുണിറ്റിയുടെ ഭവനങ്ങൾ സന്ദർശിക്കുന്നു. ജൂൺ 11, 12  തീയതികളിലായി (ചൊവ്വ, ബുധൻ) നടത്തപ്പെടുന്ന പ്രസുദേന്തി ഭവന സന്ദർശനത്തിൽ, പിതാവിന്റെ ആല്മീയ-അജപാലന ദൗത്യത്തോടൊപ്പം, തീർഥാടന തയാറെടുപ്പുകൾ വിലയിരുത്തും. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കുടുംബങ്ങളെ സമർപ്പിക്കുകയും വീടുകൾ വെഞ്ചിരിക്കുകയും ചെയ്യും.

ജൂൺ 12 നു ബുധനാഴ്ച വൈകിട്ട് 4:30 നു സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഇടവകാ സമൂഹത്തിനായി വിശുദ്ധ ബലി അർപ്പിക്കുന്നതായിരിക്കും. കോൾചെസ്റ്റർ പ്രീസ്റ്റ് ഇൻ ചാർജ് ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ഫാ.ഫാൻസുവ പത്തിൽ എന്നിവർ സഹകാർമ്മികരായി വിശുദ്ധ കുർബ്ബാനയിൽ പങ്കുചേരും. 

കോൾചെസ്റ്റർ ഭവന സന്ദർശനാർത്ഥം എത്തുന്ന ജോസഫ് പിതാവിന് ഉജ്ജ്വല സ്വീകരണമാണ് സിറോ മലബാർ സമൂഹം,കോൾചെസ്റ്ററിൽ ഒരുക്കിയിരിക്കുന്നത്. തോമസ് അച്ചന്റെയും, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവരുടെയും നേതൃത്വത്തിൽ ഇടവകാ സമൂഹം  പിതാവിനെ വരവേൽക്കും. പ്രസുദേന്തി ഭവന സന്ദർശനത്തിൽ പാറക്കണ്ടത്തിൽ അച്ചനും, ട്രസ്റ്റിമാരും പിതാവിനെ അനുധാവനം ചെയ്യുന്നതുമാണ്.  

കഴിഞ്ഞ വർഷത്തെ വാൽസിങ്ങാം തീർത്ഥാടനത്തിന്റെ സമാപനത്തിൽ മൂന്നാമത് തീർത്ഥാടന പ്രുസേദേന്തിമാരായ കോൾചെസ്റ്റർ കമ്മ്യുണിറ്റിയെ വാഴിക്കുകയും തിരി വെഞ്ചിരിച്ചു  നൽകുകയും ചെയ്തിരുന്നു. വാൽസിങ്ങാം മാതാവിന്റെ തിരുസ്വരൂപവും, വെഞ്ചിരിച്ച തിരിയും പ്രാർത്ഥനകളുടെ അകമ്പടിയോടെ കഴിഞ്ഞ ഒരുവർഷത്തോളമായി കോൾചെസ്റ്ററിലെ ഭവനങ്ങൾ തോറും ചുറ്റി സഞ്ചരിക്കുകയായിരുന്നു. മധ്യസ്ഥ പ്രാർത്ഥനകളും, മരിയൻ സ്തുതിപ്പുകളുമായി മാതൃസന്നിധേയത്തിൽ വന്നെത്തുന്ന തീർത്ഥാടകർക്കു അനുഗ്രഹ സാഫല്യമേകുവാനായി അഖണ്ഡ ജപമാലയും, പ്രാർത്ഥനകളും മറ്റുമായി കോൾചെസ്റ്റർ സമൂഹം ആൽമീയമായ വലിയ ഒരുക്കത്തിലാണ്.

യുകെയിലെ മുഴുവൻ മാതൃഭക്തരുടെയും സാന്നിധ്യത്തിലും പങ്കാളിത്തത്തിലും സിറോ മലബാർ സഭയുടെ മൂന്നാമത് തീർഥാടനം വൻ വിജയവും, അനുഗ്രഹ സാന്ദ്രമാവുന്നതിനും, ഏവരുടെയും നിസ്സീമമായ പിന്തുണ അഭ്യർഥിക്കുന്നതായി കോൾചെസ്റ്റർ സിറോ മലബാർ കമ്മ്യൂണിറ്റി അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:  ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com