പ്രവാസി കലാകാരന്മാരുടെ ഷോർട് ഫിലിം ചിത്രീകരണം റോമിൽ ആരംഭിച്ചു
Mail This Article
റോ ∙ ഇൻഡോ ഇറ്റാലിയൻ കൾച്ചറൽ അസോസിയേഷന്റെ ബാനറിൽ, കോൺഎയർ ബാക്സ്റ്റേജുമായി സഹകരിച്ച് പ്രവാസികളായ കലാകാരന്മാർ അഭിനയിക്കുന്ന ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം റോമിൽ ആരംഭിച്ചു. തീയാത്രോ ഇൻഡ്യാനോ റോമാ, റോമിൽ അവതരിപ്പിച്ച ആ മനുഷ്യൻ നീ തന്നെ എന്ന ചരിത്ര നാടകത്തിന്റെ സമഗ്രമായ വിജയത്തിനുശേഷം സംഘം ഷോർട് ഫിലിം ചിത്രീകരണം.
ഒരേ സമയം രണ്ടു ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ആണ് നടക്കുന്നത്. പൊരുൾ, എന്ന് പേരിട്ടിരിക്കുന്ന ഷോർട് ഫിലിം പൂർത്തിയായി വരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള പ്രായഭേദമെന്യേ കലാപ്രതിഭകൾ ഇതിൽ അഭിനയിക്കുന്നു. നമുക്ക് ചുറ്റും നടക്കുന്ന പല സംഭവങ്ങളും വളരെ നിസ്സാരമായി പരിഹരിക്കാവുന്നവയാണ് എങ്കിലും പരസ്പരം കുറ്റപ്പെടുത്തുകയും മോശമായി വ്യക്തികളെ കുറ്റവാളികളായി കാണുകയും ചെയ്യുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിന് ഒരു വ്യാഖ്യാനം നൽകുകയാണ് ഈ ചെറിയ ഷോർട് ഫിലിം.
പ്രവാസ ലോകത്തിലെ കലാകാരന്മാരെ വളർത്തിയെടുക്കുവാനും അവർക്ക് ക്രിയാത്മകമായ കാര്യങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുവാനും ഇതിലൂടെ തീയാത്രോ ഇൻഡ്യാനോ റോമ ലക്ഷ്യം വയ്ക്കുന്നു. 2025-ൽ സംഘത്തിന്റെ പുതിയ രംഗാവതരണം റോമിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.