എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായിസി ഒഐസിസി യുകെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

Mail This Article
തിരുവനന്തപുരം ∙ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി യുകെയിലെ ഒഐസിസി നേതാക്കൾ കൂടിക്കാഴ്ച നടത്തി. നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഒഐസിസി യുകെയുടെ പ്രവർത്തന പുരോഗതി എഐസിസി സെക്രട്ടറിക്ക് ഷൈനു ക്ലെയർ മാത്യൂസ് വിശദീകരിച്ചു. സംഘടനയുടെ മൂന്നു മാസത്തെ പ്രവർത്തന റിപ്പോർട്ട് നേതാക്കൾ ദീപാ ദാസ് മുൻഷിക്ക് കൈമാറി. ഇതാദ്യമായാണ് ഒഐസിസിയുടെ പ്രവർത്തന വിശദാംശങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് എഐസിസി നേതൃത്വത്തിന് ലഭിച്ചിരിക്കുന്നതെന്നും തികച്ചും അഭിനന്ദനാർഹമാണെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.
ഒഐസിസി യുകെയുടെ പുതിയ നാഷനൽ കമ്മിറ്റി ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവർത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോർട്ടാണ് എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ഒഐസിസി (യുകെ) സംഘം കൈമാറിയത്.
ഒഐസിസി യുകെയുടെ കഴിഞ്ഞ മൂന്ന് മാസക്കാലത്തെ ഓരോ പ്രവർത്തനവും വിശദീകരിച്ച ചർച്ചയിൽ, കേരളത്തിലെ സമകാലിക രാഷ്ട്രീയവും ചർച്ചാ വിഷയമായി. ഒഐസിസി യുകെയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ച ദീപാ ദാസ് മുൻഷി, തുടർ പ്രവർത്തനങ്ങൾക്ക് ആശംസകളും നേർന്നു.