ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മികച്ച ബിസിനസ്, സ്റ്റാർട്ടപ്പ് ആശയങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് പുതുചിറകു നൽകി ‘മനോരമ ഓൺലൈൻ എലവേറ്റ്’ ഒന്നാം പതിപ്പ്. നൂതനവും മികച്ച വളർച്ചാസാധ്യതയുള്ളതും മൂലധനത്തിനായി ശ്രമിക്കുന്നതുമായ ബിസിനസ്/സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ടിങ്, മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്‍വർക്കിങ് പിന്തുണ ഉറപ്പാക്കാനും വിജയവഴിയിലേക്ക് നയിക്കാനും ഒരുക്കിയ വേദിയാണ് ‘മനോരമ ഓൺലൈൻ എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി’ എന്ന ബിസിനസ് പിച്ച് റിയാലിറ്റി ഷോ.

എലവേറ്റിന്റെ ആദ്യ എപ്പിസോഡ് മനോരമ ഓൺലൈനിൽ മാർച്ച് 5ന് സംപ്രേക്ഷണം ചെയ്യും. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റിൽ’ പങ്കെടുത്തത് നൂറുകണക്കിന് സംരംഭകരാണ്.

ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ് എന്നിവർ ഉൾപ്പെട്ട നിക്ഷേപക പാനലിന് മുൻപിൽ ബിസിനസ്/സ്റ്റാർട്ടപ്പ് ആശയം മികച്ച രീതിയിൽ അവതരിപ്പിച്ച് നിക്ഷേപ/മെന്ററിങ് പിന്തുണ നേടാനുള്ള അവസരമാണ് ഒരുക്കിയത്.

ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സാരഥി ഡോ. സജീവ് നായർ ആയിരുന്നു മനോരമ ഓൺലൈൻ എലവേറ്റിന്റെ മെന്റർ. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള ഏയ്ഞ്ചൽ നെറ്റ്‍വർക്ക് (KAN) എന്നിവയുടെയും പിന്തുണയോടെ സംഘടിപ്പിച്ച എലവേറ്റിൽ 500ൽ പരം അപേക്ഷകൾ ലഭിച്ചു. കൂടുതൽ മികവുറ്റ 21 സംരംഭങ്ങളാണ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സംരംഭകർക്ക് മികച്ച ആശയത്തോടൊപ്പം അവതരണത്തിന്റെയും വിവിധ സാധ്യതകളെക്കുറിച്ച് ഉള്‍ക്കാഴ്ച നൽകുന്ന ഗ്രൂമിങ് സെഷനും മനോരമ ഓൺലൈനിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയിരുന്നു. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സിഇഒ എ.ആർ. രജ്ഞിത്താണ് ഗ്രൂമിങ് സെഷനു നേതൃത്വം നൽകിയത്. സംരംഭകരുമായി ഒത്തുചേർന്ന അനുഭവങ്ങളും എങ്ങനെ ആശയത്തെ മികച്ച ബിസിനസ് സംരംഭമാക്കി മാറ്റാം എന്നതിനെക്കുറിച്ചും കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ക്ലാസുകൾ നയിച്ചു.

മനോരമ ഓൺലൈൻ എലവേറ്റിന്റെ ഭാഗമായി സംരംഭകർക്കായി ഒരുക്കിയ ഗ്രൂമിങ് സെഷനിൽ കേരള സ്റ്റാർ‌ട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ക്ലാസ് എടുക്കുന്നു
മനോരമ ഓൺലൈൻ എലവേറ്റിന്റെ ഭാഗമായി സംരംഭകർക്കായി ഒരുക്കിയ ഗ്രൂമിങ് സെഷനിൽ കേരള സ്റ്റാർ‌ട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ക്ലാസ് എടുക്കുന്നു

വിവിധ ബിസിനസ് സംരംഭങ്ങളുടെ സാധ്യതകളെയും ഭാവിയെയും കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫും സംസാരിച്ചു. മനോരമ ഓൺലൈൻ എലവേറ്റ് മനോരമ മാക്സിലും സംപ്രേഷണം ചെയ്യും. 

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Manorama Online Elevate: Launching on March 5th on Manorama Online

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com