ADVERTISEMENT

ന്യൂഡൽഹി ∙ എയർ ഇന്ത്യയും ജർമൻ എയർലൈൻ ഗ്രൂപ്പായ ലുഫ്താൻസയും തമ്മിലുള്ള കോഡ്ഷെയറിങ് സഹകരണം വിപുലപ്പെടുത്തുന്നു. ഇതിന്റെ ഗുണഫലം കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 15 വിമാനത്താവളങ്ങൾക്ക് ലഭിക്കും. യൂറോപ്പ് കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുമെന്നതാണ് നേട്ടം.

നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത വിമാനത്താവളങ്ങളിലേക്കു ഒന്നിലേറെ വിമാനക്കമ്പനികൾ സഹകരിച്ചു ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിങ്. ലുഫ്താൻസ ഗ്രൂപ്പിനു കീഴിലുള്ള 3 കമ്പനികളുമായിട്ടാണ് (ലുഫ്താൻസ എയർലൈൻസ്, ഓസ്ട്രിയൻ എയർലൈൻസ്, സ്വിസ് ഇന്റർനാഷനൽ എയർലൈൻസ്) എയർ ഇന്ത്യയ്ക്ക് പങ്കാളിത്തം.

ലുഫ്താൻസ ഗ്രൂപ്പുമായുള്ള സഹകരണം വഴി 60 പുതിയ കോഡ് ഷെയറിങ് റൂട്ടുകളാണ് യാഥാർഥ്യമാകുന്നത്. ഉദാഹരണത്തിന് തിരുവനന്തപുരം കോഡ് ഷെയറിങ്ങിൽ ഉള്ളതിനാൽ എയർ ഇന്ത്യയിൽ ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് എയർ ഇന്ത്യയ്ക്ക് നേരിട്ട് സർവീസ് ഇല്ലാത്ത ഡബ്ലിൻ അടക്കം 26 യൂറോപ്യൻ നഗരങ്ങളിലേക്ക് ഒറ്റടിക്കറ്റിൽ സഞ്ചരിക്കാം. ലുഫ്താൻസയിൽ ടിക്കറ്റ് എടുക്കുന്നയാൾക്ക് എയർ ഇന്ത്യ വഴി തിരുവനന്തപുരത്തുമെത്താം.

English Summary:

Air India expands codeshare partnership with Lufthansa Group

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com