ജര്‍മനിയിലെ ഈ ബീച്ചുകളില്‍ വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് വിലക്ക്

Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ പ്രശസ്തമായ ന്യൂഡിസ്റ്റ് ബീച്ചുകളില്‍ വസ്ത്രം ധരിച്ചു വരുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. സാധാരണയായി പ്രകൃതിയുമായി ഇടപഴകി ജീവിക്കുന്ന ജീവിത ശൈലിയുള്ളവരാണ് ന്യൂഡിസ്റ്റ് ബീച്ചുകളിലെത്താറുള്ളത്. വസ്ത്രം ധരിച്ചെത്തുന്നവര്‍ നഗ്നതാവാദികള്‍ക്ക് അലോസരമുണ്ടാകുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. റോസ്റ്റോക്ക് ബീച്ചിലാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്.
നഗ്നരാകാന്‍ തയാറാകാത്തവരെ ബീച്ചിലേക്ക് കടത്തി വിടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. റോസ്റ്റോക്കില്‍ മാത്രം 15 കിലോമീറ്ററോളമുള്ള ന്യൂഡിസ്റ്റ് ബീച്ചാണുള്ളത്. പ്രകൃത്യായുള്ള ജീവിതശൈലിയെ ഇഷ്ടപ്പെടുന്നവര്‍ക്കായാണ് ഇത്തരം ബീച്ചുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ബീച്ചില്‍ തന്നെ വിവിധ വിഭാഗങ്ങളുണ്ട്.
19-ാം നൂറ്റാണ്ട് മുതല്‍ ജര്‍മനിയില്‍ ഇത്തരം ജീവിതശൈലി സജീവമാണ്. ഫ്രീ ബോഡി കള്‍ച്ചര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാര്‍ക്കിലും ബീച്ചിലും മലകളിലുമെല്ലാം ജര്‍മനിക്കാര്‍ കൂട്ടമായി നഗ്നരായി എത്താറുണ്ട്.