എംപിഎ യുകെയുടെ യോഗം 15ന് ബ്രിസ്റ്റോളിൽ

Mail This Article
ലണ്ടൻ ∙ എംപിഎ യുകെയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ ഏഴ് റീജനുകളിൽ നടന്ന ഏകദിന പ്രാർഥനാ സംഗമത്തിന്റെ രണ്ടാംഘട്ടത്തിലെ അവസാന യോഗം ഈ മാസം 15ന് രാവിലെ ബ്രിസ്റ്റോളിലെ ഹാംബ്രൂക്ക് ലൈനിലുള്ള സെന്റ്. എലിസബത്ത് ഹാളിൽ നടക്കും.
ബ്രിസ്റ്റോൾ ഹോരേബ് ചർച്ചിന്റെ നേതൃത്വത്തിൽ രാവിലെ 10:30 മുതൽ 12:30 മണി വരെയാണ് നടക്കുക. എംപിഎ യുകെ പ്രസിഡന്റ് പാസ്റ്റർ ബിനോയ് ഏബ്രഹാം യോഗം ഉദ്ഘാടനം ചെയ്യും. പ്രയർ കോ ഓർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് നേതൃത്വം നൽകും. ബ്രിസ്റ്റോളിൽ നടത്തപ്പെടുന്ന 22 മത് നാഷനൽ കോൺഫറൻസിന്റെ ലോക്കൽ കോ ഓർഡിനേറ്റർ പാസ്റ്റർ എമിൽ ജോൺ യോഗത്തിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി. സി സേവ്യർ (ജോയന്റ് സെക്രട്ടറി) പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവരും പങ്കെടുക്കും. രാജ്യത്തിന്റെ ഉണർവ്വിനും പട്ടണങ്ങളുടെ വിടുതലിനുമായാണ് യോഗം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.
(വാർത്ത: പോൾസൺ ഇടയത്ത്)