ഇന്ത്യൻ താരങ്ങളുമായി സംവദിച്ച് വിദ്യാർഥികൾ

Mail This Article
×
കുവൈത്ത് സിറ്റി ∙ ഇന്ത്യൻ വോളിബോൾ ടീമിലെ താരങ്ങളുമായി സംവദിച്ച് ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ വോളിബോൾ ടീം. ഇന്ത്യൻ വോളിബോൾ ടീം നായകനും കൊച്ചി ബ്ലൂസ്പൈകേഴ്സ് ടീം അംഗവുമായ മോഹൻ ഉഗ്രപാണ്ഡ്യൻ, ഇന്ത്യൻ താരവും ചൈന്നൈ സ്പാർടാൻസ് കളിക്കാരനുമായ നവീൻ രാജ ജേക്കബ്, ഇന്ത്യൻ താരവും ഹൈദരബാദ് ബ്ലാക് ഹാക്സ് ടീം അംഗവുമായ അശ്വൽ റായി എന്നിവരാണ് കുട്ടികളുമായി സംവദിച്ചത്.
സ്കൂൾ സ്പോർട്ട്സ് കോ-ഓർഡിനേറ്റർ ഷേർളി ഡെന്നിസ്, ഫിസിക്കൽ എജ്യുക്കേഷൻ വിഭാം മേധാവി ഡോ.നിൻസ് പീറ്റർ,രാജം എന്നിവർ പ്രസംഗിച്ചു. സ്കൂൾ വോളിബോൾ ടീം അംഗങ്ങൾക്ക് ഇന്ത്യൻ താരങ്ങൾ പരിശീലനവും നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.