ADVERTISEMENT

ദോഹ∙ എംബസി സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന. ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ഇവര്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ അപ്പോയ്ന്‍മെന്റ് സംവിധാനത്തിനാണ് എംബസി തുടക്കമിട്ടത്. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ദോഹയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് എംബസി സേവനങ്ങള്‍ക്കുള്ള മുന്‍കൂര്‍ അനുമതിക്കായി 

https://www.indianembassyqatar.gov.in/apptmnt_healthcare എന്ന ലിങ്ക് ഉപയോഗിക്കാം.

 

അപേക്ഷകന് സൗകര്യപ്രദമായ തീയതിയിലും സമയത്തിലും അനുമതി ലഭിക്കത്തക്ക വിധമാണു സംവിധാനം. അപേക്ഷകന്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അപ്പോയ്ന്‍മെന്റിന്റെ സ്ഥിരീകരണം ലഭിക്കും. പാസ്‌പോര്‍ട്ട് പുതുക്കല്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവയിലെല്ലാം മുന്‍ഗണന ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com