'ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ’ മുദ്രയുമായി എമിറേറ്റ്സ് പറക്കും

Mail This Article
ദുബായ് ∙ എമിറേറ്റ്സ് എയർലൈനിന്റെ എ 380 വിമാനങ്ങൾ ഇനി 'ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ’ മുദ്രയുമായി ലോക നഗരങ്ങളിലേക്കു പറക്കും. 10 വിമാനങ്ങളുടെ ഇരുവശത്തും മുദ്രയുണ്ടാകും. ആദ്യ വിമാനം ഇന്നു ലൊസാഞ്ചൽസിലേക്ക് പറക്കുമെന്ന് അധികൃതർ അറിയിച്ചു.
ലോകത്ത് ഏറ്റവും ഭംഗിയും പുതുമകളുമുള്ള 14 മ്യൂസിയങ്ങളിലൊന്നായ 'ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിനെക്കുറിച്ച് വിവിധ രാജ്യങ്ങൾക്ക് കൂടുതൽ അറിയാൻ ഇതു സഹായിക്കും. ഭാവിയിലേക്കുള്ള യാത്ര എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
'ഭാവിയിലെ കാഴ്ചകളും സാങ്കേതിക വിദ്യകളുമെല്ലാം പരിചയപ്പെടുത്തുന്ന 7 നില മ്യൂസിയം ഫെബ്രുവരി 22നാണ് സന്ദർശകർക്കായി തുറന്നത്. ആമസോണിലെ നൂറുകണക്കിനു ജീവജാലങ്ങളെക്കുറിച്ചും ബഹിരാകാശ നിലയത്തിൽ നിന്നു നോക്കിയാൽ കാണുന്ന കാഴ്ചകളുമെല്ലാം ഇതിലുണ്ട്.