യുഎഇയുടെ നിക്ഷേപ മന്ത്രിയായി മുഹമ്മദ് ഹസൻ അൽ സുവൈദി സത്യപ്രതിജ്ഞ ചെയ്തു
Mail This Article
അബുദാബി ∙ യുഎഇയുടെ നിക്ഷേപ മന്ത്രിയായി മുഹമ്മദ് ഹസൻ അൽ സുവൈദി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ പങ്കെടുത്ത ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സന്നിഹിതനായിരുന്നു.
അബുദാബിയിലെ ഖസർ അൽ ഷാതിയിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽസുവൈദിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിക്കുകയും യുഎഇയുടെ സമഗ്ര വികസന തന്ത്രത്തിനുള്ളിൽ നിക്ഷേപം മുൻഗണനാ മേഖലയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. അദ്ദേഹത്തിന് എല്ലാ വിജയങ്ങളും നേർന്നു.
രാജ്യം നിക്ഷേപ മന്ത്രാലയം സ്ഥാപിക്കുന്ന സാഹചര്യത്തിലാണ് അൽസുവൈദിയുടെ നിയമനം. യുഎഇയെ നിക്ഷേപത്തിനുള്ള ആകർഷക സ്ഥലമാക്കി മാറ്റുന്ന അന്തരീക്ഷം വളർത്തിയെടുത്ത് രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയാണ് പുതിയ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഇത് വരും വർഷങ്ങളിൽ യുഎഇയുടെ സുസ്ഥിര വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും സംഭാവന നൽകും.
നിക്ഷേപത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനവും ആഗോള നിക്ഷേപ രംഗത്തെപ്രധാന ഇടമായി രാജ്യം തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് അതിന്റെ മത്സരശേഷി കൂടുതൽ വർധിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.
English Summary: Mohammed Hassan Al Suwaidi was sworn in as the UAE's investment minister today.