ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

റിയാദ്∙ നൈജീരിയൻ സയാമിസ് ഇരട്ടകളായ ഹുസ്‌നയെയും ഹസീനയെയും വേർപിരിയൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. സൗദി അറേബ്യ അയച്ച എയർ ആംബുലൻസിലാണ് സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ നൈജീരിയയിൽ നിന്ന് റിയാദിലെത്തിച്ചത്.

സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരമാണ് ഇവരെ എത്തിച്ചത്. റിയാദ് കിങ്‌ ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഉടൻ സയാമിസ് ഇരട്ടകളെ ആംബുലൻസിൽ നാഷനൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കി. നൈജീരിയയിൽ നിന്ന് എട്ടു മണിക്കൂർ നീണ്ട യാത്രയിലൂടെയാണ് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചത്.

English Summary:

Nigerian Siamese twins brought to Saudi for separation surgery

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com