പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ പേരിൽ വ്യാജ ഫോൺ കോൾ; മുന്നറിയിപ്പ്

Mail This Article
മസ്‌കത്ത്∙ മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ പേരിലുള്ള വ്യാജ ഫോൺ കോളുകൾക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്. പണത്തിനുവേണ്ടി ഇന്ത്യൻ എംബസിയുടെ ഫോൺ നമ്പർ വ്യാജമായി ഉപയോഗിക്കുന്നതായി എംബസി അധികൃതർ വെളിപ്പെടുത്തി. ഡോക്യുമെന്റുകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിപ്പെടുത്തുന്നതിന് പണം ആവശ്യമുണ്ടെന്നും ഉടൻ തുക അടയ്ക്കണമെന്നുമുള്ള ഫോൺ കോളുകളാണ് ലഭിക്കുന്നത്. എന്നാൽ, ആളുകളിൽ നിന്നും പെയ്‌മെന്റുകൾ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്നും അത്തരം വിവരങ്ങൾ യഥാർഥ ഇമെയിലിലൂടെ മാത്രമേ ആവശ്യപ്പെടുകയുള്ളുവെന്നും എംബസി അധികൃതർ പറഞ്ഞു.
ഇത്തരം ഫോൺ കോളുകൾ ലഭിച്ചാൽ inf.muscat@mea.gov.in എന്ന ഇ-മെയിൽ ഐഡിയിൽ അറിയിക്കണമെന്നും മസ്‌കത്ത് ഇന്ത്യൻ എംബസി ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.