തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ച് ദുബായ് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ്

Mail This Article
ദുബായ് ∙ ദുബായിലെ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. അൽകൂസ്, മുഹൈസിന, ജബൽ അലി, ഓർലയൻസ്, ജുമൈറ ഒന്ന്, അൽ ബദാ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു. ആഘോഷ പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ 3 കാറുകളും നിരവധി സ്മാർട്ട് ഫോണുകളും സമ്മാനമായി നൽകി.

അൽകൂസിലാണ് പ്രധാന ആഘോഷ പരിപാടി നടന്നത്. ദുബായ് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ചെയർമാൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ബാൻഡുകൾ അവതരിപ്പിച്ച ഡാൻസുകൾ, ഗാനമേള, നാടൻ കലാപ്രകടനങ്ങൾ എന്നിവ പുതുവത്സരാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.
