അടൂർ പ്രകാശ് എംപിയുടെ വികസന രേഖ: ‘5 പ്രകാശ വർഷങ്ങൾ’ പുറത്തിറക്കി
Mail This Article
×
ദുബായ് ∙ ആറ്റിങ്ങൽ മണ്ഡലത്തിൽ കഴിഞ്ഞ 5 വർഷം അടൂർ പ്രകാശ് എംപി നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വികസന രേഖ ‘5 പ്രകാശ വർഷങ്ങൾ’ ആറ്റിങ്ങൽ കെയറിന്റെ നേതൃത്വത്തിൽ പുറത്തിറക്കി. വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ആദ്യ കോപ്പി ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദീന് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് ബിനു പിള്ള, അഡ്വൈസറി ബോർഡ് അംഗങ്ങളായ അൻസാർ കിളിമാനൂർ, നൗഷാദ് അഴൂർ എന്നിവർ പങ്കെടുത്തു. ആറ്റിങ്ങൽ കെയർ പുറത്തിറക്കിയ വികസന രേഖ 5 പ്രകാശ വർഷങ്ങൾ ഷാഫി പറമ്പിൽ പ്രകാശനം ചെയ്യുന്നു.
English Summary:
Development activities detail by Adoor Prakash MP - Attingal Care
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.