ADVERTISEMENT

ദോഹ ∙ ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ രാജ്യത്ത് നിരോധിക്കപ്പെട്ട സാധനങ്ങൾ കൈവശം വെക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി. ഖത്തറിൽ നിരോധിക്കപ്പെട്ട സാധനങ്ങളും ലഹരിമരുന്നും ഉൾപ്പെടെയുള്ളവ കൈവശം വെച്ചതിനെ തുടർന്ന് നിരവധി ഇന്ത്യൻ യാത്രക്കാർ നിയമനടപടികൾ നേരിടുന്നുണ്ടെന്ന് എംബസി അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്ക് വിചാരണയും കടുത്ത നിയമനടപടികളും നേരിടേണ്ടി വന്നേക്കാം.

യാത്ര പുറപ്പെടുന്നതിന് മുൻപ്  നിരോധിക്കപ്പെട്ട സാധനങ്ങളുടെ പട്ടികയിലുള്ള എന്തെങ്കിലും നിങ്ങളുടെ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്നും എംബസി വ്യക്തമാക്കി. 

English Summary:

Indians Traveling to Qatar Should Ensure that they are not Carrying Prohibited Items in the Country; Indian Embassy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com