മാധവൻ പാടി പുരസ്കാരം പി.എം. ജാബിറിന്

Mail This Article
×
ഷാർജ ∙ മാസ് സംഘടനാ സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന മാധവൻ പാടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം ഒമാനിലെ ജീവകാരുണ്യ – സാമൂഹിക – സാംസ്കാരിക പ്രവർത്തകനായിരുന്ന പി.എം. ജാബിറിന്. മാസ് നാല്പതാം വാർഷികാഘോഷ സമാപന സമ്മേളനത്തിലായിരുന്നു പ്രസിഡന്റ് വാഹിദ് നാട്ടിക അവാർഡ് പ്രഖ്യാപിച്ചത്. മുൻ പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന ചെയർമാനും സെക്രട്ടറി സമീന്ദ്രൻ , അനിൽ അമ്പാട്ട് എന്നിവർ അംഗങ്ങളും ആയ അവാർഡ് നിർണായ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാർഡ് ദാനം പിന്നീട്.
English Summary:
Madhavan Padi Award to P.M. Jabir
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.