ADVERTISEMENT

മിന ∙  ചൂടിനെ ലഘൂകരിക്കാൻ, ഏറ്റവും പുതിയ ഗ്രൗണ്ട്-കൂളിങ് സാങ്കേതികവിദ്യകളാണ് ഹജ് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയിരുന്നത്. അഗ്നി പ്രതിരോധശേഷിയുള്ളതും ചൂട് പ്രതിരോധിക്കുന്നതുമായ ടെന്റ് മെറ്റീരിയലുകൾ, ആധുനിക എയർ കണ്ടീഷനിങ് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് സമഗ്രമായ ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ തീർഥാടകർക്ക് ആശ്വാസം നൽകുന്നതിനായി വിവിധ പ്രദേശങ്ങളിൽ സ്പ്രേ നോസിലുകളും വിന്യസിച്ചിട്ടുണ്ട്. തീർഥാടകർ ഉപയോഗിക്കുന്ന പാതകൾ  താപനില കുറയ്ക്കുന്നതിനും തണുപ്പിക്കൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള  സംഘാടകരുടെ സംരംഭമാണിത്. 

പ്രതലങ്ങളിലെ വൈറ്റ് കോട്ടിങ് സാങ്കേതികത അവയുടെ താപനില ഏകദേശം 20 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുന്നു. 600,000-ത്തിലധികം വരുന്ന പച്ച 'വേപ്പ്' മരങ്ങൾക്ക് പേരുകേട്ടതാണ് അറഫാത്ത് സമതലം.  ഈ മരങ്ങൾ, എയർകണ്ടീഷൻ ചെയ്ത കൂടാരങ്ങളുമായി ചേർന്ന്, ദുൽ ഹിജ 9-ന് സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ തങ്ങുന്ന തീർഥാടകർക്ക് താപനില കുറയ്ക്കാനും തണുത്ത അന്തരീക്ഷം സൃഷ്ടിക്കാനും സഹായിച്ചു.

കഴിഞ്ഞ വർഷം ജമറാത്തിലേക്കുള്ള കാൽനട പാതകളിലെ താപനില 12 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കുന്നതിൽ വിജയം കണ്ടിരുന്നതായി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് അതിൻ്റെ ഔദ്യോഗിക വക്താവ് അബ്ദുൽ അസീസ് അൽ ഒതൈബി പ്രസ്താവിച്ചു 

തീർഥാടകർ അനുഭവിക്കുന്ന ചൂട് നിയന്ത്രിക്കാൻ സൗദി അറേബ്യ ഹജിന്റെ എല്ലാ ഘട്ടങ്ങളും സൂക്ഷ്മമായി പഠിക്കുന്നു. ടെന്‍റുകളുടെ അകത്തും പുറത്തുമുള്ള താപനില അളക്കുന്നതും കാറ്റിന്റെ വേഗതയും ഈർപ്പത്തിന്റെ അളവും വർഷം തോറും നിരീക്ഷിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജിയുടെ നേതൃത്വത്തിലുള്ള ഈ ശ്രമങ്ങൾ ആശുപത്രിയിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും പോകുന്നത് പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ 'റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റർ' അടുത്തിടെ നടത്തിയ ഒരു പഠനം തീർത്ഥാടകർക്ക് ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങൾ ലഘൂകരിക്കുന്നതിൽ സൗദി അറേബ്യയുടെ പ്രതിരോധ നടപടികളുടെ ഫലപ്രാപ്തി ഉയർത്തിക്കാട്ടിയതായി തെളിഞ്ഞു.

മക്കയിൽ ഓരോ 10 വർഷത്തിലും ശരാശരി താപനില 0.4 ഡിഗ്രി സെൽഷ്യസ് വർധിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സ്ട്രോക്ക് കേസുകളിൽ 74.6% കുറവും മരണനിരക്കിൽ 47.6% കുറവും രേഖപ്പെടുത്തി.

തീർഥാടകരുടെ ആരോഗ്യത്തിന് ഭീഷണിയായ ഈ വർഷത്തെ ഉയർന്ന താപനില ഉയർത്തുന്ന പ്രധാന വെല്ലുവിളി സൗദി ആരോഗ്യ മന്ത്രാലയം തിരിച്ചറിഞ്ഞു. ഈ കഠിനമായ കാലാവസ്ഥയിൽ ദൈവത്തിന്റെ അതിഥികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.

English Summary:

Hajj : Saudi Arabia implements advanced cooling techniques in holy sites amid scorching heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com