ADVERTISEMENT

അബുദാബി ∙ യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് ഇന്ത്യയിലേക്ക് ഒരു പുതിയ റൂട്ട് കൂടി ചേർത്തു. രാജസ്ഥാനിലെ ജയ്പൂരിലേക്ക്  ആഴ്ചയിൽ നാല് നോൺ-സ്റ്റോപ്പ് സർവീസുകളാണ് ആരംഭിച്ചത്.  ഇത്തിഹാദ് എയർവേയ്‌സിന്റെ സിഇഒ അൻ്റൊണാൾഡോ നെവ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രധാന സാംസ്കാരിക വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ജയ്പൂരിലേക്ക് ആഴ്ചയിൽ നാല്  സർവീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയിലും പരിസരത്തുമുള്ള യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും അവർക്ക് അബുദാബിയിലേക്കും ദുബായിലേക്കും സൗകര്യപ്രദമായ പ്രവേശനം നൽകാനും ലക്ഷ്യമിടുന്നു.

ജയ്പൂരിൽ നിന്ന് യുഎസിലേക്കു പറക്കുന്ന യാത്രക്കാർക്ക് ഈ സർവീസുകൾ പ്രയോജനപ്പെടുത്താം. അബുദാബിയിലെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക് ഷൻ (സിബിപി) സൗകര്യം ഇമിഗ്രേഷൻ പ്രക്രിയ സുഗമമാക്കുകയും തടസ്സരഹിതമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു. എയർബസ് എ 320 വിഭാഗത്തിൽ നിന്നുള്ള വിമാനങ്ങളാണ് പറക്കുക.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് ഇത്തിഹാദ് സർവീസുണ്ട്.

English Summary:

Etihad Airways Operates Weekly Four Services from Jaipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com