യുഎഇയിൽ വേനൽക്കാലത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നതായി അധികൃതർ
Mail This Article
അബുദാബി ∙ താപനിലയിലെ ക്രമാതീതമായ വർധനവ് കാരണം യുഎഇയിൽ വേനൽക്കാലത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നതായി അധികൃതർ പറഞ്ഞു. ടയർ പൊട്ടുന്നതാണ് ഈ സമയത്തെ അപകടങ്ങളുടെ പ്രധാന കാരണം. മറ്റ് ചില അപകടങ്ങളും തീപിടിത്തം പോലെയുള്ള വലിയ സംഭവങ്ങളിലേക്ക് നയിച്ചേക്കാമെന്നും പറഞ്ഞു. സുരക്ഷയിലും പ്രതിരോധ നടപടികളിലും ഡ്രൈവർമാരുടെ അശ്രദ്ധ മൂലമാണ് ഇവയിൽ മിക്കതും സംഭവിക്കുന്നത്.
ചൂടുള്ള മാസങ്ങളിൽ വാഹനങ്ങളിൽ വച്ചാൽ തീ പിടിക്കാൻ സാധ്യതയുള്ള ഇനങ്ങൾ:
കംപ്രസ് ചെയ്ത പാക്കേജുകൾ, ബാറ്ററികൾ, ഊർജ്ജ സംഭരണ ഉപകരണങ്ങൾ, സാനിറ്റൈസർ, പെർഫ്യൂം, ഗ്യാസ് സിലിണ്ടറുകൾ, ലൈറ്റുകൾ. ഇവയിൽ മിക്കതും എളുപ്പം കത്തുന്ന വസ്തുക്കളായതിനാൽ സൂര്യതാപമേൽക്കുമ്പോള്‍ അവ പൊട്ടിത്തെറിച്ച് വാഹനത്തിന് തീപിടിക്കാൻ കാരണമായേക്കാം. വാഹനത്തിൽ എപ്പോഴും അഗ്നിശമന ഉപകരണവും പ്രഥമശുശ്രൂഷ കിറ്റും സൂക്ഷിക്കണമെന്ന് അബുദാബി പൊലീസ് നിർദ്ദേശിച്ചു. ഇത് ഡ്രൈവറുടെയും റോഡിലെ മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് പ്രധാനമാണ്.