ഭക്ഷ്യസുരക്ഷയ്ക്കായി എമർജൻസി പ്ലാനുമായി സാമൂഹ്യകാര്യ മന്ത്രാലയം
Mail This Article
കുവൈത്ത് സിറ്റി ∙ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സാമൂഹ്യകാര്യമന്ത്രാലയം പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായി റിപ്പോർട്ട്. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സംഭവ വികാസങ്ങളും വിലയിരുത്തിയ ശേഷം മന്ത്രിസഭ നിർദേശപ്രകാരമാണ് നടപടി. അടിസ്ഥാന വസ്തുക്കളുടെയും ചരക്കുകളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് ആവശ്യമായ തയാറെടുപ്പുകളും നടപടികളും ആരംഭിക്കുന്നതിനു ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഭക്ഷ്യ-ഉൽപ്പന്നങ്ങളുടെ പ്രധാന വിതരണക്കാരായ സഹകരണ സംഘങ്ങളുടെ മേൽനോട്ട ചുമതലയുള്ള വകുപ്പ് എന്ന നിലയ്ക്കാണ് സാമൂഹ്യകാര്യ മന്ത്രാലയം ഭക്ഷ്യ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കാൻ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും അനുബന്ധ ചരക്കുകളുടെയും സുഗമമായ നീക്കം ഉറപ്പാക്കാൻ എമർജൻസി ടീം രൂപീകരിച്ചിട്ടുണ്ട്. വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ. മുൻകാലങ്ങളിൽ സ്വീകരിച്ച അടിയന്തര പദ്ധതികൾ ഈ എമാർജസി ടീം അവലോകനം ചെയ്യും .