ADVERTISEMENT

മസ്‌കത്ത് ∙ വീണ്ടും വിവിധ തസ്തികകള്‍ സ്വദേശിവത്കരിച്ച് ഒമാന്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ തൊഴിലെടുക്കുന്ന 40 ഓളം മേഖലകളില്‍ കൂടിയാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം പൂര്‍ത്തീകരിക്കുകയെന്നും തൊഴില്‍ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. 

സ്വദേശിവത്കരിച്ച തസ്തികകള്‍
ട്രക്ക് ഡ്രൈവര്‍, ട്രക്ക്- ട്രൈലര്‍ ഡ്രൈവര്‍, ഹോട്ടല്‍ റിസപ്ഷന്‍ മാനേജര്‍, ഭക്ഷ്യ, മെഡിക്കല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന റഫ്രജറേറ്ററ്റ് ട്രയ്‌ലര്‍ ഡ്രൈവര്‍, ഫോര്‍ക്‌ലിഫ്റ്റ് ഡ്രൈവര്‍,  ടൂറിസ്റ്റ് ഏജന്റ്, ട്രാവല്‍ ഏജന്റ്, റൂം സര്‍വീസ് സൂപ്പര്‍വൈസര്‍, ഡ്രില്ലിങ് എന്‍ജിനീയര്‍, ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍, ക്വാളിറ്റി ഓഫിസര്‍, മെക്കാനിക്/ജനറല്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഡ്രില്ലിങ്  മെഷര്‍മെന്റ് എന്‍ജിനീയര്‍, ക്വാളിറ്റി സൂപര്‍വൈസര്‍, ഇലക്ട്രിഷ്യന്‍/ജനറല്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, എയര്‍ക്രഫ്റ്റ് ലോഡിങ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, ടൈയിങ് വര്‍ക്കര്‍, ലേബര്‍ സൂപര്‍വൈസര്‍, കൊമോഴ്‌സ്യല്‍ ബ്രോക്കര്‍, കാര്‍ഗോ കയറ്റിറക്ക് സൂപര്‍വൈസര്‍, കെമേഴ്‌സ്യല്‍ പ്രമോട്ടര്‍, ഗുഡ്‌സ് അറേഞ്ചര്‍, പുതിയ വാഹനങ്ങളുടെ സെയില്‍സ്മാന്‍, ഉപയോഗിച്ച വാഹനങ്ങളുടെ സെയില്‍സ്മാന്‍, പുതിയ സ്‌പെയര്‍പാര്‍ട്ട് സെയില്‍സ്മാന്‍, ഉപയോഗിച്ച സ്‌പെയര്‍പാര്‍ട്‌സ് സെയില്‍സ്മാന്‍, ജനറല്‍ സിസ്റ്റം അനലിസ്റ്റ്, ഇന്‍ഫോമേഷന്‍ സിസ്റ്റം നെറ്റ്‌വര്‍ക്ക് സ്‌പെഷ്യലിസ്റ്റ്, മറൈന്‍ സൂപ്പര്‍വൈസര്‍.

ചിത്രം: ഒമാന്‍ തൊഴില്‍ മന്ത്രാലയം
ചിത്രം: ഒമാന്‍ തൊഴില്‍ മന്ത്രാലയം

ഇവയില്‍ ഭൂരിഭാഗവും ഇന്ന് മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നവയാണ്. എന്നാല്‍ സിസ്റ്റം അനാലിസ്റ്റ് ജനറല്‍, ഇന്‍ഫോമേഷന്‍ സിസ്റ്റം നെറ്റ്‌വര്‍ക് സ്‌പെഷ്യലിസ്റ്റ്, മറൈന്‍ ഒബ്‌സര്‍വര്‍, വെസര്‍ ട്രാഫിക് കണ്‍ട്രോളര്‍, കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ എന്നീ തസ്‌കികളിലെ സ്വദേശിവത്കരണം അടുത്ത വര്‍ഷം ഒന്ന് മുതല്‍ നടപ്പിലാകും. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, 246 കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ എന്നീ തസ്തികകള്‍ 2026 ജനുവരി ഒന്ന് മുതല്‍ സ്വദേശിവത്കരിക്കും. വെബ് ഡിസൈനര്‍, ഓപറേഷന്‍ അനലിസ്റ്റ് എന്നീ മേഖലകളിലെ സ്വദേശിവത്കരണം 2027 ജനുവരി ഒന്നിനാണ് പ്രാബല്യത്തില്‍ വരിക.

മാനേജര്‍, എന്‍ജിനീയര്‍, സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍, ഡ്രൈവര്‍, മാര്‍ക്കറ്റിങ്, സെയില്‍സ്മാന്‍ തുടങ്ങിയവയില്‍ ഉള്‍പ്പെട്ട മിക്ക മേഖലകളിലും നിരവധി മലയാളികളാണ് നിലവില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ഒട്ടനവധി വിഭാഗങ്ങളില്‍ സ്വദേശിവത്കരിക്കുകയും വിദേശികള്‍ക്ക് വീസ വിലക്കേര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെ കൂടുതല്‍ മേഖലകളെ പുതുതായി ഉള്‍പ്പെടുത്തിയത് പ്രവാസികള്‍ക്ക് തിരിച്ചടിയാണ്.

English Summary:

Oman to strengthen indigenization - 40 more posts for oman citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com