ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ തെക്കന്‍ ശര്‍ഖിയയിലെ സൂര്‍ വിലാത്തില്‍ താമസ കെട്ടിടം തകര്‍ന്ന് പ്രവാസി വൃദ്ധ ദമ്പതികള്‍ മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. തകര്‍ന്നുവീണ കെട്ടിടത്തില്‍ കുടുങ്ങിയ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി രക്ഷാപ്രവര്‍ത്തകരാണ് പുറത്തെടുത്തത്.

60 വര്‍ഷത്തോളമായി സൂറില്‍ വ്യവസായം നടത്തിവരുന്ന ഗുജറാത്തില്‍ നിന്നുള്ളവരാണ് മരിച്ച ദമ്പതികള്‍. സമീപത്ത് താമസിക്കുന്ന ഇവരുടെ മകനും മരുമകളും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞരണ്ട് ദിവസങ്ങളിലായി 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് ഈ ഭാഗത്ത് രേഖപ്പെടുത്തിയത്.

tragedy-in-oman-sur-elderly-indian-couple-dies-in-building-collapse1
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതും തെക്കന്‍ ശര്‍ഖിയയിലായിരുന്നു. ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാദി ശാബില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍, പ്രവേശനം പൈതൃക, ടൂറിസം മന്ത്രാലയം നിരോധിച്ചിരുന്നു.

English Summary:

Tragedy in Oman’s Sur: Elderly Indian couple dies in building collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com