ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു
Mail This Article
×
കുവൈത്ത് സിറ്റി ∙ സല്‍വ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബദര്‍ ഫാലാഹ് അല്‍ ആസ്മി,തലാല്‍ ഹുസൈന്‍ അല്‍ ദോസരി എന്നീ പൊലീസുകാരാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റെരു വാഹനം വന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇടിക്കുകയായിരുന്നു.
ഡ്രൈവറെ പൊലീസ് ആശുപത്രിയില്‍ വച്ച് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രി ഷെയ്ഖ് യൂസഫ് സൗദ് അല്‍ സബാഹ്,അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് സാലെം നവാഫ് അല്‍ അഹമദ് അല്‍ സബാഹും അനുശോചിച്ചു.
English Summary:
Two police officers died as car hit police patrol
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.