കുവൈത്ത് സിറ്റി∙ ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം രേഖപ്പെടുത്താത്ത ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് 500 ദിനാര്‍ പിഴ ചുമത്തുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കുവെത്ത് ആഭ്യന്തരമന്ത്രാലയം. വിദേശികൾക്ക് സർക്കാർ ബയോമെട്രിക് റജിസ്ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം ഈ മാസം 31 വരെയാണ്. അതിനുമുമ്പ് എല്ലാവരും സർക്കാർ സംവിധാനത്തോട് സഹകരിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ സ്വീകരിക്കാവൂ. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലും സർക്കാർ മന്ത്രാലയങ്ങളിൽ നിന്നല്ലാതെയുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പ്രസ്താവനയിൽ മന്ത്രാലയം ആവശ്യപ്പെട്ടു.
English Summary:
Biometric fingerprint: Social Media Rumors of Domestic Worker Fines are False - Kuwait
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.