കൊല്ലാൻ തീരുമാനിച്ചത് ടോസ് ഇട്ട്, യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റ് പരുക്ക്, സ്വന്തം സ്പോൺസർഷിപ്പിൽ യുഎഇ സന്ദർശകവീസ; അറിയാം 7 രാജ്യാന്തര വാർത്തകൾ

Mail This Article
കൊല്ലാൻ തീരുമാനിച്ചത് ടോസ് ഇട്ട്, മൃതദേഹവുമായി ലൈംഗികബന്ധം; ക്രൂരത വെളിപ്പെടുത്തി പ്രതി
കറ്റോവീസ് ∙ പോളണ്ടിലെ കറ്റോവീസ് നഗരത്തിൽ ബസിൽ വച്ച് പരിചയപ്പെട്ട പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ക്രൂരത കോടതിയിൽ വെളിപ്പെടുത്തി യുവാവ്. മൊട്ടുസ് ഹെപ്പ (20) എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ബിഗ് ടിക്കറ്റ്: മലയാളിയെ തേടി വീണ്ടും 'ഭാഗ്യ'മെത്തി; കോടിപതിയായി സൗദി പ്രവാസി
അബുദാബി/റിയാദ് ∙ അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളിക്ക് 2.34 കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം. സൗദി അറേബ്യയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അബ്ദുല്ല സുലൈമാനാണ് ഭാഗ്യവാൻ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

അബുദാബി സിനിമ തിയറ്ററില്‍ ടിക്കറ്റ് കലക്ടറായി തുടക്കം; യുഎഇയ്ക്കൊപ്പം 51 വർഷം, ഒറ്റമുറി ഫ്ലാറ്റിൽ ജീവിതം പടുത്തുയർത്തിയ മലയാളി
ദുബായ് ∙ കണ്ണൂരില്‍ നിന്ന് ദുബായിലേക്ക് കടലുകടക്കുമ്പോള്‍ അബ്ദുള്‍ ജബ്ബാറിന് പ്രായം 19. അബുദാബിയിലെ സിനിമാ തിയറ്ററില്‍ ടിക്കറ്റ് കലക്ടറായി ആരംഭിച്ച ജോലി ജീവിതം ഇന്ന് ആയിരത്തോളം ജീവനക്കാരുളള ബനിയാസ് സ്പൈക്ക് ഗ്രൂപ്പെന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജർ സ്ഥാനത്തെത്തി നിൽക്കുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

യുകെയിലെ മാഞ്ചസ്റ്ററിൽ മലയാളി നഴ്സിന് കുത്തേറ്റ് പരുക്ക്; യുവാവ് അറസ്റ്റിൽ
ലണ്ടൻ ∙ യുകെയിൽ മലയാളി നഴ്സിന് ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു. മാഞ്ചസ്റ്റർ റോയൽ ഓൾഡ്ഹാം എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി 11.30ന് ആയിരുന്നു സംഭവം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

പ്രൊബേഷൻ അവസാനിച്ചത് ആഘോഷമാക്കി യുവതിയുടെ നൃത്തം; ഫ്ലൈറ്റ് അറ്റൻഡന്റിനെ പിരിച്ചുവിട്ട് എയർലൈൻസ്
അലാസ്ക ∙ യൂണിഫോമിൽ ടിക് ടോക്ക് വിഡിയോ പോസ്റ്റ് ചെയതതിന് ഫ്ലൈറ്റ് അറ്റൻഡന്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അലാസ്ക എയർലൈൻസിലെ ഫ്ലൈറ്റ് അറ്റൻഡന്റായ നെല്ലെ ഡയലയാണ്, പ്രൊബേഷൻ കാലയളവ് അവസാനിച്ചതിന്റെ സന്തോഷത്തിൽ യൂണിഫോമിൽ നൃത്തം ചെയ്തത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ലിംഗസ്വത്വം മറച്ചുവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ട്രാൻസ്‌ജെൻഡറിനെ ക്രൂരമായി കുത്തിപ്പരുക്കേൽപ്പിച്ചു
ലണ്ടൻ ∙ ലിംഗസ്വത്വം മറച്ചുവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പ്രതികാരമായി ട്രാൻസ്‌ജെൻഡർ പെൺകുട്ടിയെ റോളർ സ്കേറ്റിങ് പാർട്ടിയിൽ വച്ച് ഒൻപത് തവണ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ സന്ദർശകവീസ; ബന്ധുക്കളെയും കൂട്ടുകാരെയും രാജ്യത്ത് കൊണ്ടുവരാം
അബുദാബി ∙ യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ കൊണ്ടുവരാൻ അവസരം. 30, 60, 90 ദിവസ കാലാവധിയുള്ള വീസയിൽ കൊണ്ടുവരാനാണ് അനുമതിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.