ഇഞ്ചി 80 ശതമാനം സ്‌ട്രോക്കിനും കാരണമാകുന്നു എന്ന തെറ്റായ വിവരം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം ലൈസൻസില്ലാത്ത മരുന്ന് പ്രാക്‌ടീഷണറെ മന്ത്രാലയം വിളിച്ചുവരുത്തി. Image Credits: CaronB/Istockphoto.com
Mail This Article
×
ADVERTISEMENT
Hello there! We’ve noticed you're using an ad blocker. Reading matters. So does your experience. Get ad-free access + premium stories starting at just ₹1/day.
റിയാദ്∙ 80 ശതമാനം സ്‌ട്രോക്കിനും ഇഞ്ചി കാരണമാകുന്നു എന്ന തെറ്റായ വിവരം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം മെഡിക്കൽ പ്രാക്‌ടീഷണറെ വിളിച്ചുവരുത്തി. ഇയാൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ആരോഗ്യ വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം തേടണമെന്ന് പൗരന്മാരോടും വിദേശികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുകയോ അവരുടെ ആരോഗ്യത്തെ ബാധിക്കുകയോ ചെയ്യാതിരിക്കാൻ ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുൻപ് അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അറിയിച്ചു.
English Summary:
Saudi MoH summons person for spreading misinformation that ginger causes strokes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.