കമ്മ്യൂണിറ്റി സെക്യൂരിറ്റിക്കും മനുഷ്യക്കടത്ത് തടയുന്നതിനുമായി ജനറൽ ഡിപ്പാർട്ട്മെന്റ് രൂപീകരിച്ച് സൗദി

Mail This Article
റിയാദ് ∙ പൊതുജനങ്ങളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം സാമൂഹിക സുരക്ഷയ്ക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെയും പുതുതായി ജനറൽ വകുപ്പ് സ്ഥാപിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം പുതുതായി സ്ഥാപിതമായ സ്ഥാപനം ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയുമായി ബന്ധിപ്പിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വ്യക്തിപരമായ അവകാശങ്ങളെ ലംഘിക്കുന്നതോ, ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ അനുസരിച്ചുള്ള മൗലിക സ്വാതന്ത്ര്യങ്ങളെ ലംഘിക്കുന്നതോ, വ്യക്തിയുടെ അന്തസ്സിനെ തകർക്കുന്നതോ ആയ കുറ്റകൃത്യങ്ങളെ ചെറുക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. പ്രാദേശിക, രാജ്യാന്തര ഭരണകർത്താക്കളുമായി ഏകോപിപ്പിച്ച് ക്രിമിനൽ ശൃംഖലകൾ പൊളിച്ചുമാറ്റുന്നതിലൂടെ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണെന്ന് എസ്‌പിഎ കൂട്ടിച്ചേർത്തു.