ADVERTISEMENT

ദുബായ്∙ നടി നൈല ഉഷയുടെ പേരിൽ ദുബായിൽ സ്വർണാഭരണ ശേഖരം. നിഷ്‌ക മൊമെന്റ്സ് ജ്വല്ലറിയാണ് നൈല കളക്ഷൻ എന്ന പേരിൽ  പുതിയ ഡിസൈനുകൾ പുറത്തിറക്കിയത്. പുതിയ തലമുറയിലെ വനിതകളുടെ കരുത്തിനും വ്യക്‌തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ ശേഖരം പുറത്തിറക്കിയതെന്ന് അധികൃതർ പറഞ്ഞു.

ആത്മവിശ്വാസം കൊണ്ടും സ്വതസിദ്ധമായ ശൈലികൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയും റേഡിയോ ജോക്കിയുമാണ് നൈല.  മാറുന്ന ലോകത്തെ വനിതകളുടെ ആത്മവിശ്വാസം, അഭിമാനം, തകർക്കാനാവാത്ത ഉൾക്കരുത്ത് എന്നിവയെ ഒരു ആഘോഷമാക്കുന്നതാണ് നൈല കളക് ഷൻ. 

ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ ഓരോ സന്ദർഭങ്ങളിലും അവളുടെ സ്വത്വം പ്രതിഫലിക്കുന്നതിന് ഉതകുന്ന രീതിയിലാണ്  ഓരോ ആഭരണവും രൂപകൽപന ചെയ്തിരിക്കുന്നത്.  സൗന്ദര്യത്തിനൊപ്പം എന്നും സ്ത്രീയുടെ കരുത്തും നിശ്ചയദാർഢ്യവും സന്തോഷവും ആഘോഷമാക്കുന്ന  ബ്രാൻഡാണ് നിഷ്‌കയെന്നും ഈ മൂല്യങ്ങൾ കൃത്യമായി ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്ന വ്യക്‌തിത്വമാണ് നൈലയുടേതെന്നും മോറിക്കാപ്പ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ നിഷിൻ തസ്​ലിം പറഞ്ഞു.

 നിഷ്ക കളക്ഷനിൽ സ്ത്രീകൾക്ക് തങ്ങളെ സ്വയം കാണാൻ സാധിക്കുന്നതിലും ഈ ആഭരണങ്ങളിലൂടെ അവരുടെ യാത്രയുടെ ഭാഗമാക്കുന്നതിലും തനിക്ക്  അഭിമാനവും സന്തോഷവുമുണ്ടെന്ന്   നൈല പറഞ്ഞു. നൈല കളക് ഷൻ കറാമ സെന്ററിലെ നിഷ്ക സ്റ്റോറിലും അൽ ബർഷയിലെ ലുലു ഹൈപ്പർമാർക്കറ്റിലും ലഭ്യമാണ്.

 പുതിയ കളക്ഷൻ  ലോഞ്ച് ഇവന്റിന്റെ ഭാഗമായി  ഇൻഫ്ലുവൻസർമാർ പങ്കെടുത്ത ഫാഷൻ ഷോയും മറ്റു ആഘോഷ പരിപാടികളും നടന്നു.

English Summary:

New stunning gold jewellery collection released in the name of actress Naila Usha in Dubai. The Nishka Moments Jewellery launched Naila collections.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com