വിദേശ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കുവൈത്തില്‍ പരിശോധനകള്‍ ശക്തമാക്കും

Mail This Article
കുവൈത്ത് സിറ്റി ∙ തൊഴില്‍ വിപണിയെ നിയന്ത്രിച്ച്, മനുഷ്യക്കടത്ത് തടയുകയെന്ന ലക്ഷ്യത്തോടെ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പാം). റിഗ്ഗയിലെ പാമിന്റെ ഒഫിസില്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ഫഹദ് മുറാദ് ആണ് ഇത് വ്യക്തമാക്കിയത്.
തൊഴില്‍ വിപണിയില്‍ സജീവ ഇടപ്പെടലാണ് പാമിന്റെ ഉദേശം.സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സെറ്റുകളിലെ തൊഴിലാളികള്‍, തൊഴിലുടമകള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കൂടാതെ, തൊഴിലാളികളുടെ താമസ ഇടങ്ങള്‍ പാം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ നിയമങ്ങളും-നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. രാജ്യാന്തര കരാറുകള്‍ പ്രകാരം ധാര്‍മികവും ഭരണഘടനാപരവുമായ കാഴ്ചപാടിലാണ് ഇത്തരമൊരു പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.