വിമോചന ദിന നിറവിൽ കുവൈത്ത്

Mail This Article
കുവൈത്ത് സിറ്റി ∙ ഇറാഖ് പട്ടാള മേധാവിയായിരുന്ന സദ്ദാം ഹുസൈന്റെ പിടിയിൽനിന്ന് കുവൈത്ത് വിമോചിതമായതിന്റെ 34-ാം വാർഷിക നിറവിൽ കുവൈത്ത് ഇന്ന് വിമോചന ദിനം ആഘോഷിക്കുന്നു. 1990 ഓഗസ്റ്റ് 2നാണ് സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിച്ചത്.
ഐക്യരാഷ്ട്രസഭയുടെയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെയും ഇടപെടലിനെത്തുടർന്ന് ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം എന്ന സൈനിക മുന്നേറ്റത്തിലൂടെ 1991 ഫെബ്രുവരി 26ന് കുവൈത്ത് സ്വതന്ത്രമായി. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ രാജ്യം ആദരവ് അർപ്പിച്ചു. ഏഴുമാസം അധിനിവേശം നീണ്ടുനിന്നിരുന്നു

അധിനിവേശം കുവൈത്ത് പൗരന്മാര്‍ക്കിടെയില്‍ മുറിപ്പാട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, രണ്ട് ദശാബ്ദത്തിന് ശേഷം കുവൈത്ത് ഭരണാധികാരികളുടെ ഇച്ഛാശക്തിമൂലം സൗഹൃദം പുനസ്ഥാപിക്കാന്‍ കഴിഞ്ഞു. മാനുഷിക മൂല്ല്യം ഉയര്‍ത്തിയുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി 2014ല്‍ കുവൈത്തിനെ മേഖലയിലെ മാനുഷിക ക്രേന്ദമെന്ന നിലയിലും അന്നത്തെ അമീറായിരുന്ന ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബില്‍ അല്‍ സബാഹിനെ മാനുഷിക നേതാവായും തിരഞ്ഞെടുത്തിരുന്നു. 34-ാം വിമോചന ദിനം ഇന്നാണ് ആഘോഷിക്കുന്നത്.


∙ ദേശീയ ദിനാഘോഷം വിപുലമായി കൊണ്ടാടി
ഇന്നലെ രാജ്യമെമ്പാടും വിപുലമായ രീതിയിലാണ് ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്.കുവൈത്ത് ടവര്‍,അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ്,അഹ്മദി,ഷഹീദ് പാര്‍ക്ക്,ജാബില്‍ പാലം തുടങ്ങിയവടെങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ്,കുവൈത്ത് ടവര്‍ പരിസരങ്ങളില്‍ ആയിരങ്ങളാണ് ഒത്ത്കൂടിയത്. കടുത്ത തണുപ്പ് വകവയ്ക്കാതെ സ്വദേശികളെ പോലെ തന്നെ വിദേശികളും രാജ്യത്തിന്റെ ദേശീയ ദിനാഘേഷത്തില്‍ പങ്കെടുത്തു.